India
ജയയുടെ  പിന്‍ഗാമിയെച്ചൊല്ലി ആശയക്കുഴപ്പം ശക്തമാകുന്നുജയയുടെ പിന്‍ഗാമിയെച്ചൊല്ലി ആശയക്കുഴപ്പം ശക്തമാകുന്നു
India

ജയയുടെ പിന്‍ഗാമിയെച്ചൊല്ലി ആശയക്കുഴപ്പം ശക്തമാകുന്നു

Damodaran
|
1 Oct 2017 4:51 AM GMT

സത്യപ്രതിജ്ഞക്കായി പ്രത്യേക വാഹനത്തില്‍ രാജ്‍ഭവനിലെത്തിച്ച ശേഷമാണ് മന്ത്രിമാരില്‍ പലരും ചില എംഎല്‍എമാരും ജയയുടെ മരണവിവരം അറിഞ്ഞതെന്നും ഇവര്‍ പൊട്ടിക്കരയുകയായിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍....

അണ്ണാഡിഎംകെ ജന.സെക്രട്ടറി സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന കാരൃത്തില്‍ അഭിപ്രായ വൃതൃാസം രൂക്ഷം.. ലോക്സഭാ ഡെപൃൂട്ടി സ്പീക്കര്‍ എം.തമ്പിദുരൈയെ അനുകൂലിച്ച് ഒരുവിഭാഗം എംഎല്‍എമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.സിനിമാനടന്‍ അജിത്തിന്‍റെ പേരും സജീവമാണ്.ജയലളിതയുടെ ശരീരത്തില്‍ സാവധാനം മരിക്കാനുള്ള വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്ന ചര്‍ച്ചകള്‍ ശശികലയുടെ സാധൃതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണന്നാണ് വിലയിരുത്തല്‍.ജയലളിത ചികിത്സയിലായത് മുതല്‍ മരണശേഷം വരെ മനംനൊന്ത് 77 പേര്‍ മരിച്ചതായി അണ്ണാഡിഎംകെ നേതൃത്വം അറിയിച്ചു.

സിനിമാ നടന്‍ അജിത്തിന്‍റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും കേവലം അഭ്യൂഹങ്ങള്‍ക്കപ്പുറത്തേക്ക് ഇത് കടന്നിട്ടില്ല. ജയലളിതയുടെ ഉറ്റ തോഴി ശശിലകല നടരാജന്‍റെ പേരിനു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ജയലളിതയുടെ മരണം ഉറപ്പിച്ച ശേഷം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി പെട്ടെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നതിനുള്ള ചരടുവലികള്‍ നടത്തിയത് ശശികലയാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജയയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ചുമതല നേരത്തെ തന്നെ പനീര്‍ശെല്‍വത്തിന് കൈമാറിയിരുന്നതിനാല്‍ തിരക്കു പിടിച്ചൊരു സത്യപ്രതിജ്ഞയുടെ ആവശ്യമില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ അംഗമല്ലെങ്കിലും കാര്യങ്ങള്‍ തന്‍റെ പിടിവിട്ടു പോകരുതെന്ന ശശികലയുടെ നിര്‍ബന്ധ ബുദ്ധിയാണ് സത്യപ്രതിജ്ഞക്ക് വഴിവച്ചത്.

സത്യപ്രതിജ്ഞക്കായി പ്രത്യേക വാഹനത്തില്‍ രാജ്‍ഭവനിലെത്തിച്ച ശേഷമാണ് മന്ത്രിമാരില്‍ പലരും ചില എംഎല്‍എമാരും ജയയുടെ മരണവിവരം അറിഞ്ഞതെന്നും ഇവര്‍ പൊട്ടിക്കരയുകയായിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാരെ നേരത്തെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി വെള്ളപേപ്പറില്‍ ഇവരുടെ ഒപ്പ് ശേഖരിച്ചിരുന്നു. യോഗം നടന്നെന്ന് വ്യക്തമാക്കുന്നു മറ്റൊരു ബുക്കിലും ഒപ്പ് ശേഖരണം നടന്നിരുന്നു.

Related Tags :
Similar Posts