പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി
|വില വര്‍ധന ഇന്നലെ അര്‍ധ രാത്രി മുതല്‍ നിലവില്‍ വന്നു
പാചക വാതക വില കുത്തന കൂട്ടി. ബജറ്റ് അവതരണത്തിന്റെ തൊട്ടുമുമ്പാണ് വില വര്‍ധിപ്പിച്ചത്. സബ്‍സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില 69.50 പൈസയാണ് കൂടിയത്. വില വര്‍ധന ഇന്നലെ അര്‍ധ രാത്രി മുതല്‍ നിലവില്‍ വന്നു.
എല്ലാ ഒന്നാം തിയതിയും വില പുതുക്കുന്നതിന്റെ ഭാഗമായാണ് വിലവര്‍ധിപ്പിക്കുന്നുവെന്നാണ് എണ്ണക്കമ്പനികള്‍ ഡീലര്‍മാരെ അറിയിച്ചിരിക്കുന്നത്. സബ്‍സിഡിയുള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തവയ്ക്കും വന്‍തോതിലാണ് വര്‍ധിപ്പിച്ചത്. സബ്‍സിഡിയുള്ള സിലിണ്ടറിന് 66 രൂപ കൂടി 664.50 പൈസയായി. ഈ ഉപഭോക്താക്കള്‍ക്ക് 203 രൂപ ബാങ്ക് അക്കൌണ്ടിലെത്തും. സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപ വര്‍ധിച്ച് 674.50 പൈസയായി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. 104.50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.