India
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സാംസങ് ഗാലക്സി നോട്ട് ഫോണിന് തീപിടിച്ചുഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സാംസങ് ഗാലക്സി നോട്ട് ഫോണിന് തീപിടിച്ചു
India

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സാംസങ് ഗാലക്സി നോട്ട് ഫോണിന് തീപിടിച്ചു

Alwyn
|
2 Oct 2017 1:55 AM GMT

വിമാനത്തിനുള്ളില്‍വെച്ച് സാംസങിന്റെ ഗാലക്സി നോട്ട് 2 ഫോണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചത് വന്‍പരിഭ്രാന്തി പരത്തി.

വിമാനത്തിനുള്ളില്‍വെച്ച് സാംസങിന്റെ ഗാലക്സി നോട്ട് 2 ഫോണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചത് വന്‍പരിഭ്രാന്തി പരത്തി. സംഗപ്പൂരില്‍ നിന്നു ചെന്നൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വെച്ചാണ് ഫോണിന് തീപിടിച്ചത്. 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സീറ്റിനിടയിൽ നിന്നും പുകപുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് വിമാന ജീവനക്കാർ വ്യക്തമാക്കി. ലഗേജ് പരിശോധിച്ചപ്പോഴാണ് തീപിടിച്ച സാംസങ് ഫോൺ കണ്ടെത്തിയത്. ഉടനെ തീയണച്ച വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ സംഭവം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. കൂടാതെ സാംസങ് കമ്പനി എക്സിക്യൂട്ടീവുകളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

സാംസങ് ഗാലക്സി നോട്ട് ഫോണ്‍ വിമാനത്തിനുള്ളില്‍ നിരോധിച്ച് ‍ഡിജിസിഎ

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ എയര്‍ലൈന്‍സുകളോടും സാംസങ് ഗാലക്സി നോട്ട് സീരീസിനുള്ള ഫോണുകള്‍ ഉപയോഗിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്താന്‍ ഡിജിസിഎ നിര്‍ദേശം നല്‍കി കഴിഞ്ഞു. സാംസങ് കമ്പനി അധികൃതരോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗാലക്സി നോട്ട് 7 ന് തീപിടിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ ഈ സീരീസ് ഫോണുകള്‍ തിരിച്ചുവിളിക്കാന്‍ സാംസങ് നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് നോട്ട് 2 വിമാനത്തിനുള്ളില്‍ പൊട്ടിത്തെറിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Similar Posts