India
പുതിയ രണ്ട് സുഹൃത്തുക്കളേക്കാള്‍ നല്ലത് പഴയ ഒരു  സുഹൃത്താണെന്ന് റഷ്യയോട് ഇന്ത്യപുതിയ രണ്ട് സുഹൃത്തുക്കളേക്കാള്‍ നല്ലത് പഴയ ഒരു സുഹൃത്താണെന്ന് റഷ്യയോട് ഇന്ത്യ
India

പുതിയ രണ്ട് സുഹൃത്തുക്കളേക്കാള്‍ നല്ലത് പഴയ ഒരു സുഹൃത്താണെന്ന് റഷ്യയോട് ഇന്ത്യ

Sithara
|
2 Oct 2017 5:34 AM GMT

ഭീകരതക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദിയും പുട്ടിനും

പ്രതിരോധ മേഖലയില്‍ 39000 കോടിയുടേത് ഉള്‍പ്പെടെ 16 സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചര്‍ച്ച യിലാണ് പ്രധാനമന്ത്രി‌ നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിനും കരാറില്‍ ഒപ്പ് വെച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള ഊഷ്മള ബന്ധത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിനുള്ള റഷ്യയുടെ പിന്തുണക്ക് പ്രത്യേക നന്ദി പറ‍ഞ്ഞു

രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിരോധത്തിന് പുറമെ, ഊര്‍ജം, സാമ്പത്തിക സഹകരണം എന്നീ മേഖലകളിലെ 16 സുപ്രാധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. കൂടംകുളം ആണവ നിലയിലെ മൂന്ന് നാല് ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനമുള്‍പ്പെടെ മൂന്ന് പദ്ധതികളുടെ തുടക്കവും ചര്‍ച്ചക്ക് ശേഷം പ്രഖ്യാപിച്ചു. പോര്‍ വിമാനങ്ങളെ പ്രതിരോധിക്കാനുള്ള അത്യാധുനിക സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങും. കെമോവ് ഹെലിക്കോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്‍റ് ഇന്ത്യയില്‍ തുടങ്ങും. ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായിരിക്കും ഇത്.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ റഷ്യന്‍ പിന്തുണക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി പുതിയ രണ്ട് സുഹൃത്തുക്കളേക്കാള്‍ നല്ലത് പഴയ ഒരു സുഹൃത്താണെന്ന് പറഞ്ഞ് നയതന്ത്ര ബന്ധത്തിന് അടിയവരയിട്ടു.

റഷ്യ ഇന്ത്യയുടെ പഴയകാല സുഹൃത്താണ്. വര്‍ഷങ്ങളായി ഊഷ്മള ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മില്‍. ആ ബന്ധം തുടരാന്‍ പ്രത്യേക താല്‍പര്യം എടുക്കുന്ന പ്രസിഡണ്ട് പുടിനെ അഭിനന്ദിക്കുന്നു. പുതിയ രണ്ട് സുഹൃത്തുക്കളേക്കാള്‍ എന്തു കൊണ്ടും നല്ലത് പഴയ ഒരു സുഹൃത്താണെന്നായിരുന്നു പ്രധാനമന്ത്രിക്ക് പറയാനുണ്ടായിരുന്നത്.

ലോകത്തിന് തന്നെ ഭീഷണിയായ ഭീകരതക്കെതിരെ‍ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പോരാടുമെന്ന് വാളാഡ്മിര്‍ പുടില്‍ പറഞ്ഞു.

സാമ്പത്തിക മേഖലയിലെ സഹകരണം ശക്തമാക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി റഷ്യയിലെ ഇന്ത്യന്‍ നിക്ഷേപം കൂട്ടുമെന്നും പ്രഖ്യാപിച്ചു..

Related Tags :
Similar Posts