ആഭ്യന്തര റൂട്ടില്‍ 888 രൂപയുടെ ടിക്കറ്റുമായി സ്‍പൈസ്ജെറ്റ്
|ആഭ്യന്തര റൂട്ടില്‍ നികുതി ഉള്‍പ്പെടെ 888 രൂപയുടെ ടിക്കറ്റുമായാണ് സ്‍പൈസ്ജെറ്റ് രംഗത്തിറങ്ങുന്നത്.
വ്യോമയാന മേഖലയിലെ നിരക്കിളവ് മത്സരം മുറുകുന്നു. ആഭ്യന്തര റൂട്ടില്‍ നികുതി ഉള്‍പ്പെടെ 888 രൂപയുടെ ടിക്കറ്റുമായാണ് സ്‍പൈസ്ജെറ്റ് രംഗത്തിറങ്ങുന്നത്. ഇന്ന് മുതല്‍ ഒക്ടോബര്‍ ഏഴു വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. നവംബര്‍ എട്ട് മുതല്‍ 2017 ഏപ്രില്‍ 13 വരെയുള്ള കാലയളവില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും. ബംഗളൂരു - കൊച്ചി, ഡല്‍ഹി - ഡെറാഡൂണ്‍, ചെന്നൈ - ബംഗളൂരു എന്നീ റൂട്ടുകളിലാണ് 888 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുക. ഇവിടെ നിന്നുള്ള ബസ് ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ തുകയാണ് ഈ ഓഫര്‍. ഉത്സവ സീസണില്‍ യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കുന്നവര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫറാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് സ്‍പൈസ്ജെറ്റ് പ്രതിനിധി പറഞ്ഞു. എന്നാല്‍ ഉത്സവസീസണില്‍ ഓഫര്‍ നിരക്കില്‍ എത്ര സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് സ്‍പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല. വിദേശരാജ്യങ്ങളിലേക്കും നിരക്കിളവുണ്ട്. ചെന്നൈ - കൊളംബോ റൂട്ടില്‍ 3699 രൂപയാണ് ടിക്കറ്റ് നിരക്ക്.