India
എച്ച്ഐവി ബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍എച്ച്ഐവി ബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
India

എച്ച്ഐവി ബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Khasida
|
19 Oct 2017 7:55 AM GMT

ഇന്ന് ലോക എയ്ഡ്സ് ദിനം

ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ എച്ച് ഐ വി അണുബാധിതരുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ കുറവ് വന്നിട്ടുളളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മരുന്നുകളുടെ ലഭ്യതയും കൃത്യമായ ബോധവത്കരണവുമാണ് എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ കുറവുവരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ലോകത്ത് 1.7 കോടി ജനങ്ങള്‍ എച്ച് ഐ വി അണുബാധക്ക് ചികിത്സയെടുക്കുന്നുണ്ട്. 2005ല്‍ 22.4 ലക്ഷമായിരുന്നു എയ്ഡ്സ് മരണമെങ്കില്‍, കഴിഞ്ഞ വര്‍ഷം ഇത് 11 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 2015ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 21.17 ലക്ഷം രോഗബാധിതരുണ്ട്. 2016 ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 1199 പേര്‍ക്ക് എച്ച്‌ഐവി അണുബാധ സ്ഥിതീകരിച്ചതായാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിവിധ കേന്ദ്രങ്ങളിലായി 20954 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15071 പേര്‍ക്ക് ചികിത്സ ആരംഭിച്ചു. 4673 എച്ച്‌ഐവി അണുബാധിതര്‍ ഇതുവരെ മരണമടഞ്ഞെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ എച്ച് ഐ വി അണുബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുളളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ അണുബാധിതരുടെ എണ്ണം കുറഞ്ഞുവരുമ്പോഴും പ്രതിമാസം ശരാശരി 100 പുതിയ രോഗബാധിതര്‍ ഉണ്ടാകുന്നുവെന്നത് ആശങ്കാജനകമാണ്.

Related Tags :
Similar Posts