India
ദുര്‍ഗാഷ്ടമിക്ക് മുമ്പ് ഉമറിനെയും കനയ്യയെയും വെടിവെച്ചുകൊല്ലും'ദുര്‍ഗാഷ്ടമിക്ക് മുമ്പ് ഉമറിനെയും കനയ്യയെയും വെടിവെച്ചുകൊല്ലും'
India

'ദുര്‍ഗാഷ്ടമിക്ക് മുമ്പ് ഉമറിനെയും കനയ്യയെയും വെടിവെച്ചുകൊല്ലും'

admin
|
22 Oct 2017 5:11 AM GMT

ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിനും കനയ്യ കുമാറിനുമെതിരെ വധഭീഷണി മുഴക്കി ഹിന്ദുത്വ സംഘടന. ദുര്‍ഗാഷ്ടമിക്ക് മുമ്പ് ഉമറിനെയും കനയ്യയെയും വെടിവെച്ചു കൊല്ലുമെന്നാണ് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ ഭീഷണി.

ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിനും കനയ്യ കുമാറിനുമെതിരെ വധഭീഷണി മുഴക്കി ഹിന്ദുത്വ സംഘടന. ദുര്‍ഗാഷ്ടമിക്ക് മുമ്പ് ഉമറിനെയും കനയ്യയെയും വെടിവെച്ചു കൊല്ലുമെന്നാണ് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ ഭീഷണി. ജെഎന്‍യു കാമ്പസില്‍ വെച്ചു തന്നെ ഉമറിനെയും കനയ്യയെയും കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സേന ദേശീയ പ്രസിഡന്റ് അമിത് ജനി ഫേസ്‍ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്. കനയ്യയും ഉമറും ഈ മാസം 31നകം ഡല്‍ഹി വിട്ടുപോയില്ലെങ്കില്‍ ജെഎന്‍യു സര്‍വകലാശാല കാമ്പസിലെത്തി ഇവരെ കൊന്നുകളയുമെന്നാണ് ഭീഷണി. ഇതു നടത്തിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെടുത്തി കനയ്യ നടത്തിയ ബലാത്സംഗ പരാമര്‍ശമാണ് ജനിയെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ അപമാനിക്കാം, എന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താം, മതത്തെ ദുഷ്കീര്‍ത്തിപ്പെടുത്താം, പക്ഷേ രാജ്യത്തിന്റെ അഭിമാനമായ സൈനികരെ അപമാനിക്കുന്നത് സഹിക്കില്ലെന്നും അമിത് ജനി പറയുന്നു.

Similar Posts