India
എന്നാണ് ഡിവോഴ്സ് ? ശിവസേനയോട് ബിജെപിഎന്നാണ് ഡിവോഴ്സ് ? ശിവസേനയോട് ബിജെപി
India

എന്നാണ് ഡിവോഴ്സ് ? ശിവസേനയോട് ബിജെപി

admin
|
22 Oct 2017 9:28 PM GMT

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ബിജെപി കാര്യമായ വിട്ടുവീഴ്ചകള്‍ നടത്തിയെങ്കിലും നന്ദിയില്ലാത്ത സമീപനമാണ്

എന്‍ഡിഎയിലെ പ്രബല കക്ഷികളായ ബിജെപിയും ശിവസേനയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാരിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും പാര്‍ട്ടി മുഖപത്രത്തിലൂടെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ശിവസേനക്ക് അതേ നാണയത്തിലുള്ള മറുപടിയുമായി ബിജെപി രംഗതെത്തി. റാവുത്ത് സാഹിബ്, താങ്കളെന്നാണ് ഡിവോഴ്സിന് പദ്ധതിയിട്ടിരിക്കുന്നത് എന്ന തലക്കെട്ടില്‍ മഹാരാഷ്ട്രയിലെ ബിജെപിയുടെ ഔദ്യോഗിക വക്താവായ മാധവ് ഭണ്ഡാരി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ദ്വൈവാരികയിലെഴുതിയ ലേഖനത്തിലാണ് സേനക്കെതിരെ ആഞ്ഞടിച്ചിട്ടുള്ളത്.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ബിജെപി കാര്യമായ വിട്ടുവീഴ്ചകള്‍ നടത്തിയെങ്കിലും നന്ദിയില്ലാത്ത സമീപനമാണ് ശിവസേനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കേന്ദ്ര ഭരണത്തെ നിസാം ഭരണവുമായി താരതമ്യം ചെയ്ത് സാംനയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായ സഞ്ജയ് റാവത്ത് എംപിയുടെ പരാമര്‍ശത്തിനുള്ള മറുപടി കൂടിയായി ലേഖനം. നിസാം നല്‍കിയ പ്ലേറ്റില്‍ ബിരിയാണി കഴിക്കാന്‍ മടിയില്ലാത്ത ശിവസേന സ്വന്തം സഖ്യക്ഷിയെ വിമര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു,

ഹിറ്റ് സിനിമയായ ഷോളെയില്‍ തന്‍റെ കീഴിലുള്ളവര്‍ക്ക് വിവിധ ഭാഗങ്ങിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഉത്തരവ് നല്‍കുകയും ഒടുവില്‍ തന്നെ പിന്തുടരാന്‍ ആരുമില്ലെന്ന് മനസിലാക്കുകയും ചെയ്യുന്ന പൊലീസ് ഓഫീസറോട് സമാനമാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ അവസ്ഥയെന്നും ലേഖനത്തില്‍ പരിഹാസമുണ്ട്.

Related Tags :
Similar Posts