കീര്‍ത്തി ആസാദിന്റെ ഭാര്യ എഎപിയിലേക്കെന്ന് സൂചന
|സ്വന്തമായ തീരുമാനത്തിലെത്താനുള്ള സ്വാതന്ത്ര്യം പൂനത്തിനുണ്ടെന്നും അത് രാജ്യ താത്പര്യത്തിനനുസരിച്ചാകുമെന്ന് തനിക്ക് ഉറപ്പാണെന്നും ആസാദ് പറഞ്ഞു....
നവ്ജ്യോത് സിങ് സിദ്ദു ബിജെപി വിട്ടതിന് തൊട്ടുപിന്നാലെ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനവും എഎപിയിലേക്ക് ചേക്കേറുമെന്ന് സൂചന. മുന്‍ ക്രിക്കറ്റര്‍ കൂടിയായ കീര്‍ത്തി ആസാദ് എംപിയെ ഒരു വര്‍ഷം മുമ്പാണ് ബിജെപി സസ്പെന്‍ഡ് ചെയ്തത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളുടെ പേരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്. ജെയ്റ്റ്ലിക്കായി സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതിലുള്ള പ്രതിഷേധത്തിനൊടുവില്‍ ബിജെപി പാളയം വിട്ടിറങ്ങിയ സിദ്ദുവും എഎപിയില്‍ ചേരുമെന്നാണ് സൂചന.
ഭാര്യയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കാന്‍ കീര്‍ത്തി ആസാദ് വിസമ്മതിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തമായ തീരുമാനത്തിലെത്താനുള്ള സ്വാതന്ത്ര്യം പൂനത്തിനുണ്ടെന്നും അത് രാജ്യ താത്പര്യത്തിനനുസരിച്ചാകുമെന്ന് തനിക്ക് ഉറപ്പാണെന്നും ആസാദ് പറഞ്ഞു. സസ്പെന്ഷനിലുള്ല എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.