India
കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചുകശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
India

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

Sithara
|
8 Nov 2017 10:08 AM GMT

പൂഞ്ച് ജില്ലയിലാണ് പൊലീസുകാരും തീവ്രവാദികളും ഏറ്റുമുട്ടുന്നത്.

നിയന്ത്രണ രേഖ ലംഘിച്ച് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ വധിച്ചതായി സൈന്യം. കുപ്‌വാര ജില്ലയിലും ബന്ദിപോര ജില്ലയിലും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ചിലും സൈന്യവും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്.

ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ നൌഗാം സെക്ടറിലും ബന്ദിപ്പൂര്‍ ജില്ലയിലെ ഗുരേസിലും നടന്ന നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. സൈന്യവുമുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയില്‍ പൊലീസും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നാണ് ആക്രമണമുണ്ടായത്. പ്രത്യാക്രമണത്തിന് പൊലീസിനൊപ്പം സൈന്യവും ചേര്‍ന്നിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷം 65ാം ദിവസവും തുടരുകയാണ്. പുല്‍വാമ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മാത്രം രണ്ട് യുവാക്കളാണ് ഷോപ്പിയാനിലും അനന്ത്നാഗിലും കൊല്ലപ്പെട്ടത്. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേനയുടെ പെല്ലറ്റ് ഗണ്‍ പ്രയോഗം തുടരുകയാണ്.

Related Tags :
Similar Posts