സുനന്ദയുടെ ദുരൂഹ മരണം: മെഹര്‍ തരാറിനെ ചോദ്യം ചെയ്തു
|മൂന്ന് മാസം മുന്‍പ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന
സുനന്ദ പുഷ്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്തതായി സൂചന. മൂന്ന് മാസം മുന്‍പ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ചോദ്യം ചെയ്യല്‍ നടപടികളുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മെഹര്‍ തരാര്‍ ഇന്ത്യയിലെത്തുകയായിരുന്നു.
അന്വേഷണവുമായി സഹകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി പോലീസ് പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കത്തയച്ചത്. ഇതിനെത്തുടര്‍ന്ന് മൂന്നു മാസം മുന്‍പ് ചോദ്യം ചെയ്യലിന് വിധേയയാവാന്‍ മെഹര്‍ തരാര്‍ ഡല്‍ഹിയിലെത്തി. അതിനു മുന്‍പ് സമ്മതമറിയിച്ചും ഡല്‍ഹിയിലെത്തുന്ന വിവരം കാണിച്ചും മെഹര്‍ തരാര്‍ തെക്കന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. മധ്യ ഡല്‍ഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ചില ഉന്നത ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെ അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം ചോദ്യാവലി തയ്യാറാക്കിയാണ് മെഹര്‍ തരാറിനെ കണ്ടത്. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. ചോദ്യം ചെയ്യലുമായി മെഹര്‍ തരാര്‍ പൂര്‍ണമായി സഹകരിച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.