ഡല്‍ഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍
|മലിനീകരണം തടയുന്നതിന് കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലന്ന് കാണിച്ച് സെന്റര്‍ ഫോര്‍ എന്വിറോണ്മെന്റ് സ്റ്റഡീസാണ് ഹരജി നല്‍കിയത്
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സെന്റര്‍ ഫോര്‍ എന്വിറോണ്മെന്റ് സറ്റഡീസാണ് ഹരജി നല്‍കിയിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരുകള്‍ വരുത്തിയ വീഴ്ചയാണ് മലിനീകരണം രൂക്ഷമാക്കിയതെന്ന് ഹരജിയില്‍ പറയുന്നു. നിലവിലെ മലിനീകരണത്തിന്റെ അവസ്ഥ വിശദീകരിക്കുന്ന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.