India
ശനി ഷിംഗനാപൂര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷംശനി ഷിംഗനാപൂര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം
India

ശനി ഷിംഗനാപൂര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

admin
|
13 Nov 2017 10:44 PM GMT

ബോംബെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം

മഹാരാഷ്ട്രയിലെ ശനി ഷിംഗനാപൂര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ. സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ ഭൂമാത രണ്‍രാഗിണി ബ്രേഗേഡ് പ്രവര്‍ത്തകരെ എന്‍സിപി പ്രവര്‍ത്തകര്‍ തടഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് നല്‍കുമെന്ന് ഭൂമാത രണ്‍രാഗിണി ബ്രേഗേഡ് അധ്യക്ഷ തൃപ്തി ദേശായി പറഞ്ഞു.

രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനയാണ് ഭൂമാത രണ്‍രാഗിണി ബ്രേഗേഡ്. മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു. സ്ത്രീകളുടെ പ്രവേശനം തടയുന്ന ഒരു നിയമവും ഇല്ലെന്നും പുരുഷനും സ്ത്രീക്കും തുല്യ പരിഗണനയാണ് ഉള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 1956ലെ മഹാരാഷ്ട്ര ഹിന്ദു ആരാധനാ നിയമം അനുസരിച്ച് ആറുമാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts