ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ വിലക്ക് നീക്കി
|സുപ്രീംകോടതിയാണ് വിലക്ക് നീക്കിയത്
ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡിസല്‍ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിം കോടതി നീക്കി. പ്രമുഖ വാഹന നിര്‍മ്മാണ കമ്പനി നല്‍കിയ ഹരജിയിലാണ് നടപടി. 2000 സിസിക്ക് മുകളിലുള്ള പുതിയ ഡിസല്‍ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നിര്‍മ്മാണക്കമ്പനിയും, ഉപഭോക്താവും ഒരു ശതമാനം പരിസ്ഥിതി സെസ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഡല്‍ഹിയിലെ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്ത് കഴിഞ്ഞ ഡിസംബറിലാണ് 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തിയത്. തുടക്കത്തില്‍ 3 മാസത്തേക്കായിരുന്നു വിലക്ക്. മാര്‍ച്ചില്‍ ഇത് നീട്ടി. വിലക്ക് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജര്‍മന്‍ വാഹന നിര്‍മ്മാണക്കമ്പനിയായ മെര്‍സിഡസ് നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ ഇന്നത്തെ ഉത്തരവ്. , 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍, വാഹന നിര്‍മ്മാണക്കമ്പനികളും, ഉപഭോക്താക്കളും ഒരു ശതമാനം പരിസ്ഥിതി സെസ്സ് നല്‍കണം. ഈ പണം സ്വീകരിക്കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേക അക്കൌണ്ട് തുറക്കും. പരിസ്ഥിതി സെസ് ചെറുകിട ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തണമോ, പരിസ്ഥിതി സെസ് ഒരു ശതമാനത്തില്‍ നിന്ന് ഉയര്‍ത്തണമോ തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച്
വ്യക്തമാക്കി.