India
വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷാക്കെതിരായ ഹരജി സുപ്രിംകോടതി തള്ളിവ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷാക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി
India

വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷാക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി

Alwyn
|
23 Nov 2017 10:22 AM GMT

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി.

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് തള്ളിയത്. കേസില്‍ കക്ഷി ചേരാന്‍ ഹരജിക്കാരന് നിയമപരമായ അവകാശമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2014 ഡിസംബറില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ്, തെളിവില്ലെന്ന് പറഞ്ഞ് കേസില്‍ നിന്ന് അമിത് ഷായെ ഒഴിവാക്കിയത്. ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കാത്ത സാഹചര്യത്തിലാണ് ഹര്‍ഷ് മന്ദര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

Similar Posts