India
വിവാഹത്തിന് സമ്മതമെങ്കില്‍ സംരക്ഷിക്കാമെന്ന് ബലാത്സംഗ ഇരയോട് പ്രതിയുടെ പിതാവ്വിവാഹത്തിന് സമ്മതമെങ്കില്‍ സംരക്ഷിക്കാമെന്ന് ബലാത്സംഗ ഇരയോട് പ്രതിയുടെ പിതാവ്
India

വിവാഹത്തിന് സമ്മതമെങ്കില്‍ സംരക്ഷിക്കാമെന്ന് ബലാത്സംഗ ഇരയോട് പ്രതിയുടെ പിതാവ്

Khasida
|
23 Nov 2017 2:45 AM GMT

ആസിഫിന് നിലവില്‍ മറ്റൊരു ഭാര്യയുണ്ട്.

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയോട്, ഡിഎന്‍എ പരിശോധയില്‍ കുഞ്ഞ് തന്റെ മകന്റേത് തന്നെയെന്ന് തെളിഞ്ഞാല്‍ അവനെക്കൊണ്ട് വിവാഹംകഴിപ്പിക്കാമെന്ന വാഗ്ദാനവുമായി പ്രതിയുടെ പിതാവ്.

ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ പിതൃത്വം തെളിഞ്ഞിട്ടും, തന്റെ മകനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ചെലവിന് കൊടുക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് പ്രതിയുടെ വീട്ടുകാരുടെ വാദം.

നിലവില്‍ 33 ആഴ്ച ഗര്‍ഭിണിയാണ് പെണ്‍കുട്ടി. അബോര്‍ഷന്‍ നടത്താന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ജനനം നല്‍കാനായി കാത്തിരിക്കുകയാണ് ഇപ്പോള്‍. ബറേലി സ്വദേശിയായ ആസിഫ് അലിയാണ് ആണ് കേസില്‍ പ്രതി. ആസിഫിന് നിലവില്‍ മറ്റൊരു ഭാര്യയുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ആസിഫ് ഇപ്പോള്‍ ജയിലിലാണ്... ആസിഫിന്റെ പിതാവായ അകില്‍ ഖാന്‍ ആണ് മകനുവേണ്ടി വിവാഹവാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരിക്കുന്നത്.

ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ഉദരത്തിലുള്ള കുഞ്ഞ് എന്റെ മകന്റേതുതന്നെയെന്ന് തെളിയുകയാണെങ്കില്‍ ആ പെണ്‍കുട്ടിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണ്... എന്റെ മരുമകളായിതന്നെ അവളെ ഞാന്‍ അംഗീകരിക്കും.. സ്വത്തിലും തുല്യമായ പങ്കുനല്‍കും... പക്ഷേ, ആസിഫിനെ വിവാഹം കഴിക്കാന്‍ അവള്‍ തയ്യാറാകണമെന്ന് മാത്രം.. അകില്‍ ഖാന്‍ പറയുന്നു...

പെണ്‍കുട്ടി ആസിഫിനെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെങ്കിലേ എന്ന ചോദ്യത്തിന്, അങ്ങനെയല്ലെങ്കില്‍ എനിക്ക് അവരെ സഹായിക്കാനാകില്ലെന്നായിരുന്നു അകിലിന്റെ മറുപടി.

എന്നാല്‍ ആസിഫിനെ കേസില്‍ നിന്നും കോടതികളില്‍ നിന്നും രക്ഷിക്കാനുള്ള പിതാവിന്റെ നീക്കം മാത്രമാണിതെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. എനിക്ക് അവനെ വിവാഹം കഴിക്കാനാകില്ലെന്നും പെണ്‍കുട്ടി പറയുന്നു. എനിക്ക് കോടതിയില്‍ നിന്ന് നീതികിട്ടുമെന്നാണ് വിശ്വാസമെന്നും പെണ്‍കുട്ടി പറയുന്നു.

ആസിഫിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു 16 വയസ്സായ പെണ്‍കുട്ടി.. നിരവധി തവണ ആസിഫ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ ജൂണിലാണ് ഇവര്‍ ആസിഫിനെതിരെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുന്നത്.. 26 ആഴ്ച കഴിഞ്ഞതിനാല്‍ അബോര്‍ഷന് കോടതി അനുമതി നല്‍കിയതുമില്ല..

Related Tags :
Similar Posts