India
സ്വകാര്യത സമൂഹത്തിലെ ഉന്നതരുടെ മാത്രം വിഷയമെല്ലന്ന് സുപ്രീം കോടതിസ്വകാര്യത സമൂഹത്തിലെ ഉന്നതരുടെ മാത്രം വിഷയമെല്ലന്ന് സുപ്രീം കോടതി
India

സ്വകാര്യത സമൂഹത്തിലെ ഉന്നതരുടെ മാത്രം വിഷയമെല്ലന്ന് സുപ്രീം കോടതി

admin
|
23 Nov 2017 4:53 PM GMT

പൌരന് സ്വാകര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രം  വാദിച്ചു. സൌകാര്യതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല

സ്വകാര്യത സമൂഹത്തിലെ ഉന്നതരുടെ മാത്രം വിഷയമെല്ലന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തോന്നലുകള്‍ക്ക് അനുസരിച്ച് കേന്ദ്രത്തിന് നടപടി എടുക്കാനാകില്ലെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു. ആധാറുമായി ബന്ധപ്പെട്ട സ്വകാര്യതാ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പൌരന് സ്വാകര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രം വാദിച്ചു. സൌകാര്യതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല, പൌര സ്വാതന്ത്രത്തിന്‍റെ പരിധിയില്‍മാത്രമാണ് ഇത് വരികയെന്നും മൌലികാവകാശമല്ലന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അംഗ ബഞ്ച കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

Similar Posts