India
ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് സര്‍വ്വേഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് സര്‍വ്വേ
India

ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് സര്‍വ്വേ

Muhsina
|
5 Dec 2017 9:11 PM GMT

ശനിയാഴ്ച്ച ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എബിപി ന്യൂസ് - സിഎസ്ഡിഎസ് സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ ഫലം. 43 ശതമാനം..

ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ സര്‍വ്വേഫലം. ഇരുകൂട്ടര്‍ക്കും 43 ശതമാനം വീതം വോട്ട് ലഭിക്കുമെന്നാണ് എബിപി ന്യൂസ് - സിഎസ്ഡിഎസ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഹര്‍ദിക്ക് പട്ടേലിന്‍റെ ജനപ്രീതി കുറഞ്ഞതായും സര്‍വ്വേ ഫലം പറയുന്നു.ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന് ദേശിയ അധ്യക്ഷന്‍ അമിത് ഷാ സമ്മതിച്ചതിന് തൊട്ടുടനെയാണ് സര്‍വെ ഫലം പുറത്തുവന്നത്.

ശനിയാഴ്ച്ച ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എബിപി ന്യൂസ് - സിഎസ്ഡിഎസ് സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേ ഫലം. 43 ശതമാനം വീതം വോട്ട് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കുമെന്ന് പറയുന്ന സര്‍വ്വേഫലം ഭൂരിപക്ഷം ബിജെപിക്കാകുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 82 സീറ്റുകള്‍ ലഭിക്കുന്പോള്‍ ബിജെപി 95 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. തെക്കന്‍ ഗുജറാത്തിലൊഴികെയുള്ള പ്രദേശങ്ങളിലെ റൂറല്‍ മേഖലകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കും. എന്നാല്‍ അര്‍ബന്‍ മേഖലകളെല്ലാം ബിജെപിക്കൊപ്പമാണ്. മോദി പ്രചാരണത്തിനെത്തിയിട്ടില്ലാത്ത വടക്കന്‍ ഗുജറാത്തിലാണ് കോണ്‍ഗ്രസിന് വലിയ മേധാവിത്വം നിലവിലുള്ളത്. അതേസമയം സൌരാഷ്ട്ര - കച്ച് മേഖലകളില്‍ ബിജെപി ശക്തമായ നിലയിലാണ്. ജിഎസ്ടിയും പട്ടേല്‍ പ്രക്ഷോഭവുമാണ് വിധിനിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്. അതേസമയം ഹര്‍ദിക്ക് പട്ടേലിന്‍റെ ജനപിന്തുണയില്‍ വലിയ ഇടിവുണ്ടായതായും സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. ഒക്ടോബറില്‍ 64 ശതമാനമുണ്ടായിരുന്ന പിന്തുണയില്‍ 6 ശതമാനത്തിന്‍‍റെ ഇടിവുണ്ടായതായി സര്‍വ്വേഫലം സൂചിപ്പിക്കുന്നു. ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ

ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇതിന് തൊട്ടുടനെയാണ് കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന അഭിപ്രായ സര്‍വെ പുറത്തുവന്നത്.

Similar Posts