India
സ്പീക്കര്‍ സമ്മതിച്ചാല്‍ പ്രധാനമന്ത്രിയെ പിഎസിക്ക് വിളിച്ചു വരുത്താമെന്ന് കെവി തോമസ്സ്പീക്കര്‍ സമ്മതിച്ചാല്‍ പ്രധാനമന്ത്രിയെ പിഎസിക്ക് വിളിച്ചു വരുത്താമെന്ന് കെവി തോമസ്
India

സ്പീക്കര്‍ സമ്മതിച്ചാല്‍ പ്രധാനമന്ത്രിയെ പിഎസിക്ക് വിളിച്ചു വരുത്താമെന്ന് കെവി തോമസ്

admin
|
9 Dec 2017 10:16 PM GMT

അടുത്ത ബജറ്റിന് മുന്‍പായി പിഎസി റിപ്പോര്‍ട്ട് ‌സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നാളെ പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുന്പാകെ ഹാജരാകും.മറുപടി അവലോകനം ചെയ്ത ശേഷം അടുത്ത ബജറ്റിന് മുന്പ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനാണ് പിഎസി തീരുമാനം.ആവശ്യമെങ്കില്‍ ലോക്സഭാ സ്പീക്കറുടെ സമ്മതത്തോടെ പിഎസി ചെയര്‍മാന് പ്രധാനമന്ത്രിയെ വിളിപ്പിക്കാമെന്ന് പി എ സി ചെയര്‍മാന‍്‍‍ കെ വി തോമസ് പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പിഎസിക്ക് മുന്നില്‍ ഹാജരാകുന്നതിന്റെ മുന്നോടിയായി ചെയര്‍മാന്‍ കെ വി തോമസ് എല്ലാ പ്രതിപക്ഷ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ ദിവസം ടിഎംസി അധ്യക്ഷ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് രാഹുല്‍ ഗാന്ധിയെയും കണ്ടു.നാളെ പതിനൊന്നരക്ക് ആര്ബിഐ ഗവര്‍ണര്‍ പിഎസിക്ക് മുന്നില്‍ ഹാജരാകുമെന്നും ഇക്കാര്യത്തില്‍ നല്‍കിയ ചോദ്യാവലിയില്‍ ഇന്ന് ഇത്തരം നല്‍കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം കെ വി തോമസ് പറഞ്ഞു.വിഷയത്തില്‍ ലഭ്യമായ മറുപടികള്‍ അവലോകനം ചെയ്തശേഷം അടുത്ത ബജറ്റിന് മുന്പ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts