India
നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; 15ന് രാജ്യവ്യാപക പ്രക്ഷോഭംനജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; 15ന് രാജ്യവ്യാപക പ്രക്ഷോഭം
India

നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; 15ന് രാജ്യവ്യാപക പ്രക്ഷോഭം

Ubaid
|
11 Dec 2017 6:01 AM GMT

ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നജീബിനെ മര്‍ദിച്ചുവെന്നും ഇതിനു പിന്നാലെയാണ് കാണാതായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡല്‍ഹി പോലീസാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നജീബിനെ മര്‍ദിച്ചുവെന്നും ഇതിനു പിന്നാലെയാണ് കാണാതായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 14,15 തീയതികളില്‍ രാജ്യവ്യാപക വിദ്യാര്‍ഥി പ്രക്ഷോഭത്തിനു ജെഎന്‍യു യൂണിയന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്തിരുന്നു.

Similar Posts