നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
|പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ബ്രസല്‍സില്‍ നടക്കുന്ന ഇന്ത്യ - യൂറോപ്പ്യന്‍ യൂണിയന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ചയാണ് മോദി സൌദി അറേബ്യയിലെത്തുന്നത്.
അഞ്ച് ജിവസം നീണ്ടുനില്‍ക്കന്ന യാത്രക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുന്നത്. ബ്രസല്‍സില്‍ മോദിയും ബെല്‍ജിയം പ്രധാനമന്ത്രിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസല്‍സിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും. ഇന്ത്യ - യൂറോപ്പ്യന്‍ യൂണിയന് ഉച്ചകോടിയും നാളെയാണ് നടക്കുക. നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ - യൂറോപ്പ്യന്‍ യൂണിയന് ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും തമ്മില്‍ നിരവധി വ്യാപാര - വാണിജ്യ കരാറുകളില്‍ ധാരണയുണ്ടാക്കും. ഇതിന് ശേഷം വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ ഉച്ചകോടിയിലും മോദി പങ്കെടുക്കും.