India
India

നെഹ്റുഗ്രൂപ്പിന്‍റെ കോളേജില്‍ വിദ്യാര്‍ഥികളെ ഗുണ്ടകളെ വിട്ട് മര്‍ദിച്ചതായി പരാതി

Trainee
|
16 Dec 2017 5:11 PM GMT

കോയമ്പത്തൂരിലെ കോളേജിലാണ് സംഭവം, വിദ്യാര്‍ഥികള്‍ സംഘടിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് ആരോപണം

കോയമ്പത്തൂരില്‍ നെഹ്റുഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ മാനേജ്മെന്‍റ് ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചതായി പരാതി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കോളേജ് ഒരാഴ്ച അടച്ചിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് പറഞ്ഞാണ് കോളേജ് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിക്കേണ്ട എന്ന് പറഞ്ഞാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Similar Posts