India
പാമ്പോറില്‍ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചുപാമ്പോറില്‍ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു
India

പാമ്പോറില്‍ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു

Jaisy
|
19 Dec 2017 4:02 AM GMT

56 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പാംപോറയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ തമ്പടിച്ച രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി സൈന്യം .....

ജമ്മു കാശ്മീരിലെ പാംപോറയില്‍ ഭീകരരും സുരക്ഷ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു. 56 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പാംപോറയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ തമ്പടിച്ച രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കെട്ടിടത്തിന്‍റെ 60 മുറികളും പരിശോധിച്ച ശേഷമാണ് ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശ്രീനഗറില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാമ്പോറിലെ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലെപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ ഭീകരര്‍ പ്രവേശിച്ചത്. തുടര്‍ന്ന് സുരക്ഷ സൈനികര്‍ ഭീകരരുമായി ആരംഭിച്ച ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും അവസാനിച്ചിട്ടില്ല. ആദ്യഘട്ടത്തിലെ സൈനിക നടപടി ഫലം കാണാത്ത സാഹചര്യത്തില്‍, പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ പ്രത്യേക കമാന്‍ഡോ വിഭാഗത്തെ ഓപ്പറേഷനായി നിയോഗിച്ചിരുന്നു. ഇതിന് ശേഷമാണ് മൂന്ന് ഭീകരില്‍ രണ്ട് പേരെ വധിച്ചത്. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. ബഹുനില കെട്ടിടത്തിലെ ഓരോ മുറിയും പരിശോധിച്ച് വരികയാണ്. ഏറ്റുമുട്ടലില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും അഗ്നിക്കിരയായി. അമ്പതോളം റോക്കറ്റുകളും മെഷീന്‍ തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളുമാണ് സൈന്യം ഏറ്റുമുട്ടലില്‍ ഉപയോഗിച്ചത്.

Similar Posts