എഐഎഡിഎംകെ ലയനം സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും
|പളനി സ്വാമി വിഭാഗം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പനീര്‍ശെല്‍വത്തിന് പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്കാന് ധാരണയായിട്ടുണ്ട്. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും
തമിഴ്നാട്ടില്‍ എഐഎഡിഎംകെ ലയനം സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. ലയന ചര്‍ച്ചയ്ക്കായി പനീര്‍ശെല്‍വം പുതിയ സമിതിയെ നിയോഗിച്ചു. പളനിസ്വാമി വിഭാഗത്തിന്റെ നിലപാട് പ്രഖ്യാപനം ഇന്നുണ്ടായേക്കും.
അണ്ണാ ഡിഎകെ ലയനം സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതോടെയാണ് ലയനത്തിന് വേഗം കൂടിയത്. പളനിസ്വാമി വിഭാഗവുമായുള്ള ചര്‍ച്ചയ്ക്കായി ഏഴംഗ സമിതിയെ പനീര്‍ശെല്‍വം നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് കെ.പി മുനിസ്വാമിയുടെ നേതൃത്വത്തിലാണ് സമിതി. ലയന ചര്‍ച്ചയില്‍ മുമ്പോട്ടു വെക്കേണ്ട നിര്‍ദേശങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും.
പളനി സ്വാമി വിഭാഗം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പനീര്‍ശെല്‍വത്തിന് പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്കാന് ധാരണയായിട്ടുണ്ട്. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. ലയനചര്ച്ചകള്ക്കായി പളനിസ്വാമി വിഭാഗം നേരത്തെ തന്നെ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇരു കമ്മിറ്റികളുടെയും പ്രത്യേക യോഗങ്ങളും ഇന്നു നടക്കും