India
ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വേ സ്റ്റേഷനില്‍ കുത്തികൊലപ്പെടുത്തിഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വേ സ്റ്റേഷനില്‍ കുത്തികൊലപ്പെടുത്തി
India

ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വേ സ്റ്റേഷനില്‍ കുത്തികൊലപ്പെടുത്തി

admin
|
22 Dec 2017 7:07 AM GMT

വാക്കേറ്റത്തിനൊടുവില്‍ കയ്യിലുണ്ടായിരുന്ന മൂര്‍ഛയുള്ള വസ്തു ഉപയോഗിച്ച് പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ട്രെയിന്‍ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന ഇന്‍ഫോസിസ് ജീവനക്കാരിയെ അജ്ഞാതന്‍ കുത്തി കൊലപ്പെടുത്തി. ചെന്നൈ നുംഗംബാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 6.30ന് ജോലിക്ക് പോകാനായി ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഒരാള്‍ എത്തുന്നതും ഇവര്‍ തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായതായും ദൃസാക്ഷികള്‍ പറഞ്ഞു. വാക്കേറ്റത്തിനൊടുവില്‍ കയ്യിലുണ്ടായിരുന്ന വസ്തു ഉപയോഗിച്ച് പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

സ്റ്റേഷന് സമീപത്തുള്ള ഒരു കോളനിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു

Similar Posts