India
നാഗപട്ടണത്തെ ദലിതരുടെ മതംമാറ്റപ്രഖ്യാപനം തുല്യതക്ക് വേണ്ടിയുള്ള സമരംനാഗപട്ടണത്തെ ദലിതരുടെ മതംമാറ്റപ്രഖ്യാപനം തുല്യതക്ക് വേണ്ടിയുള്ള സമരം
India

നാഗപട്ടണത്തെ ദലിതരുടെ മതംമാറ്റപ്രഖ്യാപനം തുല്യതക്ക് വേണ്ടിയുള്ള സമരം

Khasida
|
31 Dec 2017 7:37 PM GMT

ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അവസരം ചോദിച്ചാണ് സമരം

നാഗപട്ടണത്തെ ദലിതരുടെ മതം മാറ്റപ്രഖ്യാപനത്തിന് പിന്നിലുള്ളത് തുല്യത നേടിയെടുക്കാനുള്ള ശക്തമായ വികാരമായിരുന്നു. പ്രവേശന സ്വാതന്ത്ര്യമുണ്ടായിരുന്ന ക്ഷേത്രത്തില്‍ ഉത്സവദിനത്തില്‍ പൂജചെയ്യാനുള്ള അവകാശം ചോദിച്ചാണ് ദലിതര്‍ സമര രംഗത്തെത്തിയത്. മതംമാറ്റ പ്രഖ്യാപനം സമരത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങളിലേതു പോലെ പ്രത്യക്ഷമായ ദലിത് വിവേചനം നാഗപട്ടണത്തിനടുത്ത പഴയകല്ലുമ്മേടില്‍ ദൃശ്യമല്ല. പറയവിഭാഗത്തില്‍പ്പെട്ട ദലിതരും പിള്ള വിഭാഗത്തില്‍പ്പെട്ട ഉയര്‍ന്ന ജാതിക്കാരും മിക്കവാറും എല്ലാ രംഗങ്ങളിലും ഏറെക്കുറെ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കല്ലുമ്മേട് പഞ്ചായത്ത് പ്രസിഡന്‍റ് ദലിത് വിഭാഗത്തില്‍ നിന്നാണ്. കല്ലുമ്മേട് ഭദ്രകാളി ക്ഷേത്രത്തില്‍ ദലിതര്‍ക്ക് പ്രവേശനവും കൈകാര്യകര്‍തൃത്വവും ഉണ്ട്. മാധ്യമങ്ങളില്‍ വരുന്ന പോലെ ജാതി വിവേചനം ഇവിടെയില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിലോ പ്രാര്‍ഥിക്കുന്നതിനോ നിരോധമില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ തുല്യത എല്ലാഅര്‍ഥത്തില്‍ വേണമെന്ന ആവശ്യപ്പെട്ടാണ് ദലിതര്‍ സമരരംഗത്തിറങ്ങിയത്. ക്ഷേത്ര ഉത്സവനാളില്‍ ഒരു ദിവസം പൂജചെയ്യാനുള്ള അവസരം വേണമെന്നും ഇല്ലാത്തപക്ഷം മതംമാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ദേവിയുടെ നഗരപ്രദക്ഷിണം ഇവിടേക്ക് വരാറില്ല. കാളി എല്ലാവര്‍ക്കും ഉള്ളതല്ലേയെന്ന് ചോദിക്കുന്നു അവര്‍.
വിവേചനത്തിനെതിരെ ഹൈകോടതിയില്‍ കേസ് നല്‍കിയതും തൊട്ടുകൂടായ്മ പൂജകാര്യങ്ങളിലും പാടില്ലെന്ന വാദമുയര്‍ത്തിയാണ്. തമിഴ്നാട്ടിലെ ശക്തമായ ദലിത് സംഘടനയായ വിടുതലിന്‍ സിരുതൈകള്‍ കച്ചിയുടെ പിന്തുണയും പഴയകല്ലുമേട്ടിലെ ദലിത് കുടുംബങ്ങള്‍ക്കുണ്ട്.

Similar Posts