India
കടല്‍ക്കൊല കേസ്: ഇന്ത്യയിലുള്ള നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്രംകടല്‍ക്കൊല കേസ്: ഇന്ത്യയിലുള്ള നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്രം
India

കടല്‍ക്കൊല കേസ്: ഇന്ത്യയിലുള്ള നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്രം

admin
|
31 Dec 2017 11:20 AM GMT

കേസിലെ മറ്റൊരു പ്രതിയായ മാര്‍സി മിലാനോ ലെസ്റ്റോറെ കഴിഞ്ഞ ജൂണില്‍ ചികിത്സക്കായി ഇറ്റലിയിലേക്ക് പോയിരുന്നു

കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്നാണ് കേന്ദ്രം അന്താരാഷ്ട്ര കോടതിയെ അറിയിച്ചു.
നാവികനായ സാല്‍വത്തോറെ ജിറോണിന്റെ കാര്യത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കടല്‍ക്കൊലക്കേസില്‍ പ്രതികളായ രണ്ട് നാവികരില്‍ ഇന്ത്യയിലുള്ള സാല്‍വതോറെ ഗിറോണിന്റെ കാര്യത്തിലാണ് പാസ്‌പോര്‍ട്ട് ഇറ്റലിയില്‍ നല്‍കണം, ഇറ്റലി വിട്ടുപോകരുത് തുടങ്ങിയ ഉപാധികള്‍ കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുന്ന സംവിധാനമായ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കേസ് സംബന്ധിച്ച് ഇറ്റലി പിസിഐയെ സമീപിച്ചത്.

ഇതിനിടയില്‍ കേസിലെ മറ്റൊരു പ്രതിയായ മാര്‍സി മിലാനോ ലെസ്റ്റോറെ കഴിഞ്ഞ ജൂണില്‍ ചികിത്സക്കായി ഇറ്റലിയിലേക്ക് പോയിരുന്നു. ഏപ്രില്‍ 30ന് അദ്ദേഹത്തിന് അനുവദിച്ച കാലാവധി അവസാനിക്കും.

2012 ഫെബ്രുവരിയിലാണ് കേരളതീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത് എന്നാണ് നാവികര്‍ വാദിക്കുന്നത്.

Similar Posts