പ്രധാനമന്ത്രിക്ക് മുന്നില്‍ കീഴടങ്ങാന്‍ ശ്രമിച്ച സിസോദിയയെ അറസ്റ്റ് ചെയ്ത് നീക്കി
|ഗാസിപൂരില്‍ മുന്‍കൂട്ടിയുള്ള അറിയിപ്പു കൂടാതെ താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അനധികൃത കച്ചവടം നടത്തുന്ന ചിലര്‍ ചേര്‍ന്ന് താന്‍ അവരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കുകയായിരുന്നുവെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെവസതിയിലേക്ക് "അറസ്റ്റ് വരിക്കല്‍" മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മനീഷ് സിസോദിയെക്കെതിരെ കേസ് നല്‍കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച്. പ്രതിഷേധത്തെ തുടര്‍ന്ന് അല്‍പസമയം പ്രധാനമന്ത്രിയുടെ വസതിയായ 7-RCR മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയക്കെതിരെ ഗാസിപൂര്‍ പച്ചക്കറി മാര്‍ക്കറ്റ് അസോസിയേഷനാണ് ഡല്ഡഹി പോലീസില്‍ പരാതി നല്‍കിയത്. മാര്‍ക്കറ്റ് സന്ദര്‍ശിക്കവെ സിസോദിയയും സംഘവും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി ഓടിച്ചുവെന്നാണ് ആരോപണം, പരാതി ലഭിച്ചതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി, ഈസാഹചര്യത്തിലാണ് സിസോദിയയും എഎപി നേതാക്കളും പ്രതിഷേധിച്ചത്. എഎപി നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം കേസുകള്ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്പില്‍ വച്ച് അറസ്റ്റ് വരിക്കുമെന്നും സിസോദിയ പറഞ്ഞു. പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയായ 7-RCR ലേക്ക് മാര്‍ച്ച് നടത്തിയ സിസോദിയയും സംഘത്തെയും തുഗ്ലക്ക് റോഡില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. കേന്ദ്രവും -എ എ പി സര്‍ക്കാരും തമ്മില്‍ അധികാരത്തര്‍ക്കം തുടരുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം എഎപി എംഎല്‍എ മൊഹാനിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു,സ്ത്രീകളോട് മോശമായി പെരുമാറി എന്ന പരാതിയിലായിരുന്നു അറസ്ററ്
ഗാസിപൂരില്‍ മുന്‍കൂട്ടിയുള്ള അറിയിപ്പു കൂടാതെ താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അനധികൃത കച്ചവടം നടത്തുന്ന ചിലര്‍ ചേര്‍ന്ന് താന്‍ അവരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കുകയായിരുന്നുവെന്ന് സിസോദിയ ട്വിറ്ററില്‍ കുറിച്ചു