India
India
സൈന്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
|2 Jan 2018 9:11 AM GMT
രാജ്യസുരക്ഷക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ നടപടിയെയും പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
സൈന്യത്തിന്റെ നടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യസുരക്ഷക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ നടപടിയെയും പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. തുടര്‍ച്ചയായുള്ള നുഴഞ്ഞുകയറ്റങ്ങള്ക്കുള്ള ഉചിതമായ മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയതെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ ആന്റണി അഭിനന്ദിച്ചു.