India
സമ്മിശ്ര പ്രതികരണവുമായി ഒറ്റ ഇരട്ട പദ്ധതി രണ്ടാം ഘട്ടം ഇന്ന് അവസാനിക്കുംസമ്മിശ്ര പ്രതികരണവുമായി ഒറ്റ ഇരട്ട പദ്ധതി രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും
India

സമ്മിശ്ര പ്രതികരണവുമായി ഒറ്റ ഇരട്ട പദ്ധതി രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും

admin
|
4 Jan 2018 5:16 AM GMT

ആദ്യ ഘട്ടത്തെപ്പോലെ തന്നെ സമ്മിശ്ര പ്രതികരണമാണ് ഡല്‍ഹി നിവാസികളില്‍ നിന്നുള്ളത്. അതേസമയം അന്തരീക്ഷ മലിനീകരണതോതും ഗതാഗതത്തിരക്കും കുറക്കുന്നതില്‍ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് വിലയിരുത്തലുകള്‍

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി കെജ്രിവാള്‍ സര്‍ക്കാര്‍ ഏര്‍പ്പെുത്തിയ ഒറ്റ ഇരട്ട പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തെപ്പോലെ തന്നെ സമ്മിശ്ര പ്രതികരണമാണ് ഡല്‍ഹി നിവാസികളില്‍ നിന്നുള്ളത്. അതേസമയം അന്തരീക്ഷ മലിനീകരണതോതും ഗതാഗതത്തിരക്കും കുറക്കുന്നതില്‍ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് വിലയിരുത്തലുകള്‍.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോതും ഗതാഗതക്കുരുക്കും കുറക്കുക ലക്ഷ്യമിട്ടുള്ള കെജ്രിവാള്‍ സര്‍ക്കാറിന്റെ വാഹന നന്പറിനെ അടിസ്ഥാനമാക്കിയുള്ള ഒറ്റ ഇരട്ട സംവിധാനം ജനുവരി 1 മുതല്‍ 15വരെ നടത്തിയ ആദ്യ ഘട്ടത്തില്‍ വിജയം കണ്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഏപ്രില്‍ 15 മുതല്‍ 30വരെ രണ്ടാം ഘട്ട വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തെ പോലെ സമ്മിശ്ര പ്രതികരണം തന്നെയാണ് ഡല്‍ഹി നിവാസികളില്‍ നിന്നുമുള്ളത്.

പിഎച്ച്ഡി ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇഡസ്ട്രി ഡല്‍ഹി നിവാസികളായ 1000 പേരില്‍ നടത്തിയ സര്‍വെയില്‍ 10ല്‍ 6.2ആണ് പദ്ധതിയെ അനുകൂലിക്കുന്നവര്‍.

പകുതി പേര്‍ പദ്ധതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചതായും ഗതാഗതക്കുരുക്ക് കുറഞ്ഞതായും അഭിപ്രായപ്പെട്ടതായി സര്‍വെകള്‍ പറയുന്നു. പകുതി പേര്‍ പദ്ധതി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

വിവിധ അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ അന്തരീക്ഷ മലിനീകരണ തോതും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം മാസം തോറും 15 ദിവസമോ ദീര്‍ഘകാലാടിസ്ഥാനത്തിലോ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പൊതുജനാഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനത്തിലെത്താനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.

Similar Posts