India
ശശികലയെ പുറത്താക്കിശശികലയെ പുറത്താക്കി
India

ശശികലയെ പുറത്താക്കി

Jaisy
|
5 Jan 2018 9:20 PM GMT

മരിച്ചെങ്കിലും ജയലളിത തന്നെ ജനറല്‍ സെക്രട്ടറിയായി തുടരും., മധുരവെയില്‍ ശ്രീവാരൂരിലെ മണ്ഡപത്തിലാണ് യോഗം. 250 പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയും

തമിഴ്നാട്ടില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വി.കെ.ശശികലയെ നീക്കി. ഇന്നു ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ജയലളിതയുടെ സ്മരണയ്ക്കായി ഒഴിച്ചിടും. ശശികലയും ദിനകരനും നടത്തിയ നിയമനങ്ങളും റദ്ദാക്കി. ജനറല്‍ സെക്രട്ടറിയുടെ അനുവാദമില്ലാതെ നടത്തിയ ജനറല്‍ കൌണ്‍സിലിന് നിയമസാധുതയില്ലെന്നും ഭരണത്തെ മറിച്ചിടുമെന്നും ടിടിവി ദിനകരന്‍ പ്രതികരിച്ചു.

വി.കെ.ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനൊപ്പം, ഇവര്‍ നടത്തിയ നിയമനങ്ങളും റദ്ദാക്കി. ദിനകരന്‍ പാര്‍ട്ടിയില്‍ നടത്തിയ നിയമനങ്ങള്‍ക്കൊന്നും നിയസാധുതയില്ല. ജയലളിത നിയമിച്ചവര്‍ പാര്‍ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരും. ജനറല്‍ സെക്രട്ടറിയെന്ന സ്ഥാനം പാര്‍ട്ടിയില്‍ നിന്നും എടുത്തുകളഞ്ഞു. ഇത് ജയലളിതയുടെ ഓര്‍മയ്ക്കായി മാത്രമുള്ള സ്ഥാനമായിരിയ്ക്കും. പാര്‍ട്ടിയുടെ മുഴുവന്‍ അധികാരവും ഇനിമുതല്‍ മാര്‍ഗനിര്‍ദേശക സമിതിയ്ക്കായിരിയ്ക്കും. ഒ.പനീര്‍ശെല്‍വമാണ് സിതിയുടെ അധ്യക്ഷന്‍.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉപാധ്യക്ഷനും. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഇനി ഇവര്‍ ഒരുമിച്ചെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയ രണ്ടില ചിഹ്നം തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ജനറല്‍ കൌണ്‍സില്‍ തീരുമാനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിയ്ക്കാനും തീരുമാനിച്ചു.

എന്നാല്‍, ജനറല്‍ സെക്രട്ടറിയായ ശശികലയുടെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ തന്റെയും അംഗീകാരമില്ലാതെ നടത്തിയ ജനറല്‍ കൌണ്‍സില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. ജനങ്ങളുടെ നന്മയ്ക്കായി എടപ്പാടി സര്‍ക്കാറിനെ മറിച്ചിടുമെന്നും, ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിയ്ക്കുകയാണെന്നും ദിനകരന്‍ മധുരയില്‍ പറഞ്ഞു.

Similar Posts