India
പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി, അസമില്‍ ബിജെപി തമിഴ്നാട്ടില്‍ എഐഎഡിഎംകെപശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി, അസമില്‍ ബിജെപി തമിഴ്നാട്ടില്‍ എഐഎഡിഎംകെ
India

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി, അസമില്‍ ബിജെപി തമിഴ്നാട്ടില്‍ എഐഎഡിഎംകെ

admin
|
5 Jan 2018 4:04 PM GMT

കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയെ അപേക്ഷിച്ച് മുന്നേറ്റമുണ്ടാക്കാനായെങ്കിലും തൃണമൂല്‍ മുന്നേറ്റത്തിന് ചെറിയ തടസ്സമുണ്ടാക്കാന്‍ പോലും സഖ്യത്തിന് കഴിഞ്ഞില്ല

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തോ‌ടെ വീണ്ടും അധികാരത്തിലേയ്ക്ക്. കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയെ അപേക്ഷിച്ച് മുന്നേറ്റമുണ്ടാക്കാനായെങ്കിലും തൃണമൂല്‍ മുന്നേറ്റത്തിന് ചെറിയ തടസ്സമുണ്ടാക്കാന്‍ പോലും സഖ്യത്തിന് കഴിഞ്ഞില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് 215 സീറ്റുകളും കോണ്‍ഗ്രസ് ഇടതു സഖ്യം 71 സീറ്റുകളും ബി.ജെ.പി 8 സീറ്റുകളുമാണ് നേടിയത്. അസ്സമില്‍ 83 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോ‌ടെ ബി.ജെ.പി അധികാരമുറപ്പിച്ചു. കോണ്‍ഗ്രസ് 26 സീറ്റുകളും എ.യു.ഡി.എഫ് 10 സീറ്റുകളുമാണ് നേടിയത്. തമിഴ്‌നാട്ടില്‍ 128 സീറ്റുകളുമായി കേവലഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുകയാണ് ജയലളിതയുടെ എഐഎഡിഎംകെ. ഡിഎംകെ 100 സീറ്റുകളില്‍ ഒതുങ്ങി.

Related Tags :
Similar Posts