India
മരണശേഷം ആറ് ജീവിതങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിമരണശേഷം ആറ് ജീവിതങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി
India

മരണശേഷം ആറ് ജീവിതങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി

admin
|
6 Jan 2018 10:03 AM GMT

കോയമ്പത്തൂരിലുള്ള കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിലെ ബിഇ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു രജിനി

മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും തോരാത്ത കണ്ണീര്‍ സമ്മാനിച്ചു കൊണ്ടാണ് രജിനി എന്ന ഇരുപത്തിയൊന്നുകാരന്‍ ഈ ലോകത്തോട് വിട പറയുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുനിമിഷം ഹൃദയം മുറിയുമ്പോഴും രജിനിയുടെ മാതാപിതാക്കള്‍ കാണിച്ച തന്റേടം ആറ് ജീവിതങ്ങള്‍ക്ക് പുതുജീവനേകിയിരിക്കുകയാണ്. മകന്റെ അവയവങ്ങള്‍ ദാനം ചെയ്തു കൊണ്ടാണ് ഈ അച്ഛനും അമ്മയും ലോകത്തിനു മുന്നില്‍ മാതൃകയായത്.

കോയമ്പത്തൂരിലുള്ള കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിലെ ബിഇ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു രജിനി. വില്ലുപുരം ജില്ലയിലെ സേലംപട്ടു ഗ്രാമം സ്വദേശിയാണ്. കഴിഞ്ഞ ജുലൈ 10ന് ടൂ വീലറില്‍ കോളേജിലേക്ക് പോവുകയായിരുന്ന രജിനിക്ക് അവനാശിക്ക് സമീപമാണ് അപകടമുണ്ടായത്. ടൂ വീലറില്‍ നിന്നും തെറിച്ചു വീണ രജിനിയുടെ തല റോഡിലെ ഡിവൈഡറില്‍ ചെന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായ കോവൈ മെഡിക്കല്‍ സെന്ററിലേക്കും മാറ്റി. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സഭവിക്കുകയായിരുന്നു. മകന്റെ മരണം സൃഷ്ടിച്ച ദുഖത്തിലും അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കൃഷിക്കാരനായ രാമസ്വാമിയും ഭാര്യ അലമേലുവും തീരുമാനിക്കുകയായിരുന്നു.

അവയവദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രജിനിയുടെ ഹൃദയം, കരള്‍, വൃക്ക, കണ്ണി, ത്വക്ക്,ശ്വാസകോശം എന്നിവയാണ് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ പോകുന്നത്. വൃക്കയും കരളും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികള്‍ക്കാണ് നല്‍കുന്നത്. ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ സ്വകാര്യ ആശുപത്രിക്ക് നല്‍കും.

ഞങ്ങളുടെ മകന്‍ ജീവിച്ചിരിക്കുമ്പോള്‍ സ്ഥിരമായി രക്തം ദാനം ചെയ്തിരുന്നു. അവന്റെ വിയോഗം ഒരിക്കലും താങ്ങാനാവില്ല. അതുകൊണ്ടാണ് മറ്റുള്ളവരിലൂടെ അവന്‍ ജീവിക്കണമെന്ന് തോന്നിയത് രാമസ്വാമി പറഞ്ഞു.

Similar Posts