India
ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വ്വകലാശാലയില്‍ പൊലീസ് റെയ്ഡിന് ശ്രമംഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വ്വകലാശാലയില്‍ പൊലീസ് റെയ്ഡിന് ശ്രമം
India

ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വ്വകലാശാലയില്‍ പൊലീസ് റെയ്ഡിന് ശ്രമം

Khasida
|
7 Jan 2018 7:33 PM GMT

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ശ്രമം ഉപേക്ഷിച്ച് മടങ്ങി.

സ്വാതന്ത്ര ദിന സുരക്ഷാ നടപടികളുടെ പേരില്‍ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വ്വകലാശാലയില്‍ ഡല്‍ഹി പോലീസിന്റെ റെയ്ഡ് ശ്രമം . അനുവാദമില്ലാതെയാണ് പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചതെന്നും നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ശ്രമം ഉപേക്ഷിച്ച് മടങ്ങി.

വൈകീട്ട് 7 മണിയോടെ സിവില്‍ വേഷത്തിലാണ് ക്യാമ്പസില്‍ പോലീസ് എത്തിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടത്താനായിരുന്നു ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. സ്വാതന്ത്രദിന സുരക്ഷാ നടപടികളുടെ ഭാഗമായാണ് പരിശോധനയെന്നും ക്യാമ്പസ് സുരക്ഷാ മേധാവിയുടെ അനുവാദമുണ്ടെന്നും പോലീസ് വിശദീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ പോലീസ് ശ്രമം ഉപേക്ഷിച്ച് മടങ്ങി. പോലീസിന് റെയ്ഡ് നടത്താന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് ക്യാമ്പസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Similar Posts