കടല്‍ക്കൊലക്കേസ്: കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്
|ലത്തോറെയുടെ ജാമ്യകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചു
കടല്‍ക്കൊലക്കേസിലെ പ്രതി ഇറ്റാലിയന്‍ നാവികന്‍ മസിമിലാനോ ലത്തൂറെയുടെ ജാമ്യക്കാലവധി നീട്ടണമെന്ന ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. ഈ മാസം 28ന് ഹരജി വീണ്ടും പരിഗണിക്കും. അപ്പോഴേക്കും വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. 2014 സെപ്തംബര്‍ മുതല്‍ മസിമിലാനോ ചികിത്സാവശ്യാര്‍ത്ഥം ഇറ്റലിയിലാണ് കഴിയുന്നത്. ഇറ്റലിയില്‍ കഴിയാന്‍ സുപ്രിം കോടതി അനുവദിച്ച സമയം ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെയാണ്, കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇറ്റലി ഹരജി നല്‍കിയത്. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയിലുള്ള ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഇറ്റലിയില്‍ തന്നെ തങ്ങാന്‍ അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസിലെ മറ്റൊരു പ്രതി സാല്‍വത്തോറെ ഗിറോണിനെ അന്താരാഷ്ട്ര കോടതി വിധി വരുന്നത് വരെ ഇറ്റലിയില്‍ താമസിക്കാന്‍ കഴിഞ്ഞ മെയില്‍ സുപ്രിം കോടതി അനുവദിച്ചിരുന്നു.