പുകമഞ്ഞ് കനത്തു; ഡല്‍ഹിയില്‍ 50 ട്രെയിനുകള്‍ വൈകിയോടുന്നു
|ഉത്തരേന്ത്യയില്‍ പുക മഞ്ഞ് കനത്തതോടെ റെയില്‍ വ്യോമ ഗതാഗതം തടസ്സപ്പെടുന്നത് തുടരുന്നു. ഡല്‍ഹിയില്‍ 50 ട്രെയിനുകള്‍ വൈകിയോടുകയാണ്. വ്യോമയാന മേഖലയെയും..
ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. വ്യോമ റെയില്‍ , റോഡ് ഗതാഗതവും താറുമാറായി. മഞ്ഞ് കൂടിയതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി.
ഉത്തരേന്ത്യയില്‍ തണുപ്പും കനത്ത മൂടല്‍ മഞ്ഞും തുടരുന്നത് ജനജീവിതം ദുസ്സഹമാക്കി. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 6.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ജമ്മുകശ്മീരില്‍ ചിലയിടങ്ങളില്‍ താപനില മൈനസ് 10 ഡിഗ്രിക്കും താഴെയാണ്. ജമ്മുകശ്മീരില്‍ താപനില താഴ്ന്നതോടെ വൈദ്യുതിയും കുടിവെള്ള വിതരണവും പലയിടത്തും തടസ്സപ്പെട്ടു,. കാലവസ്ഥ പ്രതികൂലമായതോടെ ഡല്‍ഹിയില്‍ ഇന്ന് 18 ട്രെയിനുകള്‍ റദ്ദാക്കി. 8 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചപ്പോള്‍ 50 ട്രെയിനുകള്‍ വൈകിയോടുകയാണ്. പുകമഞ്ഞ് രൂക്ഷമായത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. കാഴ്ച്ച പരിധി കുറഞ്ഞതോടെ റോഡപകടങ്ങളുടെ തോതും വര്‍ധിച്ചിക്കുകയാണ്. തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. തത്സ്ഥിതി വരും ദിവസങ്ങളിലും തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.