ത്രിശൂലവുമായി വിമാനത്തില്‍ കയറിയ രാധെ മായ്ക്കെതിരെ കേസെടുത്തു
|വിമാന യാത്രയ്ക്കിടെ കൈയ്യില്‍ ത്രിശൂലമേന്തിയ സംഭവത്തില്‍ വിവാദ ആള്‍ദൈവം രാധെ മായ്ക്കെതിരെ പൊലീസ് കേസെടുത്തു.
വിമാന യാത്രയ്ക്കിടെ കൈയ്യില്‍ ത്രിശൂലമേന്തിയ സംഭവത്തില്‍ വിവാദ ആള്‍ദൈവം രാധെ മായ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ഔറംങ്കാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് രാധേ മാ ത്രിശൂലവുമായി ആകാശയാത്ര നടത്തിയത്. ആയുധ നിയമപ്രകാരം കേസെടുക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആന്ധേരി മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയര്‍പോര്‍ട്ട് പൊലിസ്എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവരവകാശ പ്രവര്‍ത്തകനായ ആസാദ് പട്ടേലാണ് രാധെ മായക്കെതിരേ പരാതിപ്പെട്ടത്. ആയുധവുമായി വിമാനയാത്ര ചെയ്യാന്‍ അനുവദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍, ജെറ്റ് എയര്‍വേസ് മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ട്. ജെറ്റ് എയര്‍വേസിലായിരുന്നു രാധെ മായുടെ ആ ഗംഭീര യാത്ര. രാധെ മായുടെ വിമാന യാത്ര ചര്‍ച്ചാ വിഷയമായതോടെ മാധ്യമങ്ങള്‍ ഈ ആള്‍ദൈവത്തിനു പിന്നാലെയായിരുന്നു. പിന്നീട് രാധെ മായ്‌ക്കെതിരെ വന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതുമായിരുന്നു. നടി ഡോളി ബിന്ദ്ര രാധെ മായ്‌ക്കെതിരെ പീഡന കുറ്റം ആരോപിച്ച് രംഗത്തു വരികയുണ്ടായി. അതോടെ രാധെ മായ്ക്ക് ജനശ്രദ്ധയുമേറി. ഡോളി ബിന്ദ്രയ്ക്ക് പിന്നാലെ മറ്റൊരു യുവതിയും രാധെ മായ്‌ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ആശ്രമത്തില്‍ തന്നെ നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.