India
ബാങ്കിനു മുന്നില്‍ ക്യൂ നിന്ന വിമുക്ത ഭടന് പൊലീസുകാരന്റെ വക ക്രൂരമര്‍ദനംബാങ്കിനു മുന്നില്‍ ക്യൂ നിന്ന വിമുക്ത ഭടന് പൊലീസുകാരന്റെ വക ക്രൂരമര്‍ദനം
India

ബാങ്കിനു മുന്നില്‍ ക്യൂ നിന്ന വിമുക്ത ഭടന് പൊലീസുകാരന്റെ വക ക്രൂരമര്‍ദനം

Alwyn K Jose
|
11 Jan 2018 4:29 AM GMT

നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ച ശേഷം പൊതുജനം ദിനേന നേരിടുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല.

നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ച ശേഷം പൊതുജനം ദിനേന നേരിടുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. സ്വന്തം പണം റേഷന്‍ മാതൃകയില്‍ ലഭിക്കാന്‍ മണിക്കൂറുകളോളം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നന്റെ അവസ്ഥ എല്ലാ വിധ സുഖസൌകര്യങ്ങളും അനുഭവിച്ച് സുരക്ഷാവലയത്തില്‍ കഴിയുന്നവര്‍ക്ക് മനസിലായേക്കില്ല. ഇപ്പോഴിതാ വെയിലത്ത് ക്യൂ നില്‍ക്കുക മാത്രമല്ല, തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ പൊലീസുകാരുടെ മര്‍ദനമേല്‍ക്കേണ്ടിയും വരുന്ന സ്ഥിതിയാണുള്ളത്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന വിമുക്ത ഭടനെ പൊലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ക്യൂ നില്‍ക്കുന്നതിന്റെ വിഷമം ജനം പറഞ്ഞപ്പോഴൊക്കെ അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ ബുദ്ധിമുട്ടും ത്യാഗവും ചൂണ്ടിക്കാട്ടിയാണ് നോട്ട് നിരോധ അനുകൂലികള്‍ പ്രതിരോധിച്ചിരുന്നതെന്നതാണ് ഈ സംഭവത്തിലെ വൈരുദ്യം. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സൈന്യത്തില്‍ നിന്നു വിരമിച്ച 55 കാരനായ നന്ദപ്പാ ഭാദ്രാഷെട്ടിക്കാണ് മര്‍ദനമേറ്റത്. നന്ദപ്പ ക്യൂവില്‍ നില്‍ക്കുന്നതിനിടെ തിരക്ക് കൂടിയതോടെ അത് നിയന്ത്രിക്കാന്‍ എത്തിയ കോണ്‍സ്റ്റബിള്‍ ദേവരാഡ് ഗൌഡര്‍, നന്ദപ്പയെ ക്യൂവില്‍ നിന്നു പിടിച്ചു പുറത്തേക്ക് തള്ളുകയും മുഖത്തും നെഞ്ചിലും മര്‍ദിക്കുകയുമായിരുന്നു. ഇതിനു ശേഷം നന്ദപ്പയുടെ പരാതിയില്‍ ഗൌഡയെ സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts