യുപിയില്‍ ബിജെപിക്ക് വോട്ടില്ലെന്ന് കര്‍ഷകര്‍
|നോട്ട് നിരോധത്തോടെ ജീവിതം ദുസ്സഹമായെന്നും ഇത്തവണ അഖിലേഷ് - കോണ്‍ഗ്രസ് സഖ്യം ജയിക്കുമെന്നും കര്‍ഷകര്‍ പറയുന്നു
പ്രചരണക്കളം ചൂട് പിടിച്ച യുപില്‍ ബിജെപിയോട് കടുത്ത അമര്‍ഷത്തിലാണ് കര്‍ഷകര്‍. നോട്ട് നിരോധത്തോടെ ജീവിതം ദുസ്സഹമായെന്നും ഇത്തവണ അഖിലേഷ് - കോണ്‍ഗ്രസ് സഖ്യം ജയിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ബിഎസ്പിക്കാണ് കര്‍ഷര്‍ രണ്ടാം സ്ഥാന സാധ്യത കല്‍പിക്കുന്നത്.
കരിമ്പും കടുകും ഗോതമ്പും വിളഞ്ഞ പാടങ്ങളാണ് ഉത്തര്‍പ്രദേശിന്‍റെ യഥാര്‍ത്ഥ മുഖം. ആദ്യഘട്ടത്തില്‍ തെരഞ്ഞടുപ്പ് നടക്കുന്ന മുസഫര്‍ നഗര്‍, ഷാംലി, മീറത്ത് അടക്കമുള്ള മേഖലകളാകട്ടെ ഇന്ത്യയുടെ പഞ്ചസാര ബെല്‍റ്റ് എന്നറിയപ്പെടുന്ന മേഖലയും. ലോകസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ സഞ്ജീവ് ബല്‍യാന്‍ മികച്ച ജയം ചൂടിയ ഈ മേഖലയില്‍ കര്‍ഷകര്‍ ഇപ്പോള്‍ പക്ഷേ ബിജെപിക്കെതിരെ കടുത്ത അമര്‍ഷത്തിലാണ്.
ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് കര്‍ഷകരില്‍ ചിലരുടെ പക്ഷം. എന്നാല്‍ നോട്ട് അസാധുവാക്കലോടെ വരുമാനം ഇടിഞ്ഞ കര്‍ഷകരിലുണ്ടായ അമര്‍ഷം മാറ്റാന്‍ പലിശ രഹിത വായ്പ എന്ന വാഗ്ദാനം ബിജെപി പ്രകട പത്രികയില്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വാഗ്ദാനത്തിനെതിരെ എസ്പി - ബിഎസ്പി പാര്‍ട്ടികള്‍ക്ക് ഫലപ്രദ പ്രചരണം നടത്താനായാല്‍ യുപിയില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാകും.