നോട്ട് അസാധുവാക്കല്‍ വാര്‍ഷികം: കരിദിനമെന്ന് പ്രതിപക്ഷം, കള്ളപ്പണവിരുദ്ധ ദിനമെന്ന് ബിജെപി
|നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ഓര്മ പുതുക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാരും പ്രതിപക്ഷവും.
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ഓര്മ പുതുക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാരും പ്രതിപക്ഷവും. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ 8 കരിദിനമായി ആചരിക്കുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
നവംബര്‍ 8 കരിദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഉള്‍പ്പെടെ 18 പാര്‍ട്ടികളാണ് തീരുമാനിച്ചത്. പിന്നാലെ അതേദിവസം കള്ളപ്പണ വിരുദ്ധ ദിനമായി കൊണ്ടാടുമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ നോട്ട് നിരോധത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
കണക്കില്‍ കാണിക്കാതെ സൂക്ഷിച്ച പണം നോട്ട് നിരോധത്തോടെ കണക്കുകളിലേക്ക് വന്നുവെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. അതേസമയം എത്ര കള്ളപ്പണം ഇതുവരെ തിരിച്ച് പിടിച്ചുവെന്ന് വിശദീകരിക്കാന്‍ ധന മന്ത്രി തയ്യാറായില്ല.