India
സൈക്കിളില്‍ അവകാശം ഉന്നയിച്ച് മുലായം കത്ത് നല്‍കി; അഖിലേഷ് ഇന്ന് രാഹുലിനെ കണ്ടേക്കുംസൈക്കിളില്‍ അവകാശം ഉന്നയിച്ച് മുലായം കത്ത് നല്‍കി; അഖിലേഷ് ഇന്ന് രാഹുലിനെ കണ്ടേക്കും
India

സൈക്കിളില്‍ അവകാശം ഉന്നയിച്ച് മുലായം കത്ത് നല്‍കി; അഖിലേഷ് ഇന്ന് രാഹുലിനെ കണ്ടേക്കും

Khasida
|
21 Feb 2018 2:06 PM GMT

ദേശീയ അധ്യക്ഷന്‍ താനെന്നും അഖിലേഷ് സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതെന്നും മുലായം

സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന് അവകാശവാദമുന്നിയിച്ച് മുലായംസിംഗ് യാദവ് കമ്മീഷന് കത്ത് നല്‍കി. പിന്തുണ സംബന്ധിച്ച് അഖിലേഷ് സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും, പാര്‍ട്ടിയില്‍ ഭരണഘടനാ ലംഘനം ന‌ടത്തിയതെന്നും അദ്ദേഹം കമ്മിഷനെ ബോധിപ്പിച്ചു. അഖിലേഷുമായി പ്രശ്നങ്ങളിലെന്നും പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഒരാളെന്നും മുലായം പറഞ്ഞു. സൈക്കിള്‍ ചിഹ്നം ലഭിച്ചില്ലെങ്കിലും പാര്‍ട്ടി രൂപികരിച്ച് തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ് യാദവെന്നാണ് സൂചന.

അമര്‍സിംഗിനും ശിവപാല്‍ യാദവിനൊപ്പം കമ്മിഷനെ കണ്ട മുലായം സിംഗ് യാദവ്, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് സ്ഥീരികരിച്ചു. നിലപാട് കടുപ്പിച്ച മുലായം അഖിലേഷിനൊപ്പം നില്‍ക്കുന്ന രാംഗോപാല്‍ യാദവിന്റെ രാജ്യസഭാംഗം റദ്ദാക്കാന്‍ രാജ്യസഭ ചെയര്‍മാന് കത്ത് കൈമാറി. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ തനിക്ക് ലഭിക്കുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു. മറുപക്ഷത്ത് ചിഹ്നമില്ലെങ്കിലും ഒറ്റക്ക് മത്സരിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.‌ അതിനുള്ള നീക്കങ്ങള്‍ നേതാക്കള്‍ക്കിടയില്‍ നടക്കുന്നുവെന്നാണ് സൂചന. കമ്മീഷനു മുന്നിലുള്ള പരാതിയില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സഖ്യ സാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി‌‌ അഖിലേഷ് യാദവ് ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

Similar Posts