India
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി നീട്ടിസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി നീട്ടി
India

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി നീട്ടി

Muhsina
|
25 Feb 2018 2:44 AM GMT

ആധാര്‍ കേസ് പരിഗണിക്കവെ സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍..

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി നീട്ടി. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ആധാര്‍ കേസ് പരിഗണിക്കവെ സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നിലപാടറിയിക്കും.

ആധാര്‍ ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 ആയിരുന്നു നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്. ഇതാണ് അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയത്. ഇതിനുള്ളി ല്‍പാചവാതകം, റേഷന്‍,തൊഴിലുറപ്പ് പദ്ധതി തുടങ്ങി സര്‍ക്കാരിന്‍റെ വിവിധി സാമൂഹ്യക്ഷേമ പദ്ധതികളുമായും സേവനങ്ങളുമായി ആധര്‍ ബന്ധിപ്പിച്ചിരിക്കണം. ഇക്കാര്യത്തില്‍ വീഴച വരുത്തുന്നവര്‍ക്കെതിരെ നിലവില്‍ കടുത്ത നടപടിയുണ്ടാകില്ല. അവര്‍ക്ക് മാര്‍ച്ച് 31 വരെ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

മൊബൈല്‍ നമ്പറമും ആധാറും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തോട് നിലപാട് ആരാഞ്ഞു. തിങ്കളാചഴ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണം. ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രയോഗിച്ചേക്കാമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആശങ്കയറിയിച്ചു. ഈ തീരുമാനത്തിനറെ ഭരണ ഘടനാ സാധുത പരിശോധിക്കണമെന്നും ശ്യാം ദിവാന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts