India
ഞാന്‍ വാ തുറന്നാല്‍ രാജ്യം ഞെട്ടും: ദാവൂദുമായി ബന്ധമെന്ന ആരോപണം നേരിട്ട ബിജെപി നേതാവ്"ഞാന്‍ വാ തുറന്നാല്‍ രാജ്യം ഞെട്ടും": ദാവൂദുമായി ബന്ധമെന്ന ആരോപണം നേരിട്ട ബിജെപി നേതാവ്
India

"ഞാന്‍ വാ തുറന്നാല്‍ രാജ്യം ഞെട്ടും": ദാവൂദുമായി ബന്ധമെന്ന ആരോപണം നേരിട്ട ബിജെപി നേതാവ്

Sithara
|
28 Feb 2018 11:53 AM GMT

താന്‍ വാ തുറന്നാല്‍ രാജ്യം ഞെട്ടുമെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ.

താന്‍ വാ തുറന്നാല്‍ രാജ്യം ഞെട്ടുമെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. ജലഗണിലെ മണ്ഡലത്തില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖഡ്സെ. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജി വെച്ചെങ്കിലും താന്‍ വാ തുറന്നാല്‍ രാജ്യം കിടുങ്ങുമെന്ന് പറഞ്ഞ ഖഡ്സെ കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായില്ല.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ഖഡ്സെ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള ബിജെപിയുടെ സഖ്യം അവസാനിപ്പിക്കാന്‍ താനാണ് മുന്‍കൈ എടുത്തത്. സഖ്യം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ശിവസേനക്കാരനാകുമായിരുന്നു. സഖ്യം അവസാനിപ്പിക്കാനുള്ള തന്റെ ഇടപെടല്‍ കാരണമാണ് മുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി നേതാവ് വന്നതെന്നും ഖഡ്സെ പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഏക്‌നാഥ് ഖഡ്‌സെക്ക് ഫോണ്‍കോളുകള്‍ വരാറുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഖഡ്സെ രാജിവെച്ചത്. ഭൂമി തട്ടിപ്പ് ആരോപണവും ഖഡ്സെയ്ക്കെതിരെ ഉയര്‍ന്നു.

Similar Posts