കൊല്‍ക്കത്ത മേല്‍പ്പാലം അപകടം; കര്‍ശന നടപടിയെന്ന് മമത
|കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംഭവം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബഡാബസാറില് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് 22 പേരാണ് മരിച്ചത്.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐവിആര്‍സിഎല്‍ എന്ന കമ്പനിയാണ് പാലത്തിന്റെ നിര്‍മാണമാണ് കരാര്‍ ഏറ്റെടുത്തത്. മേല്‍പ്പാലം തകര്‍ന്നപ്പോള്‍ ദൈവനിയോഗം എന്നാണ് ദുരന്തത്തിനു ശേഷം ഐവിആര്സി കമ്പനി പ്രതിനിധി വിശേഷിപ്പിച്ചത്. 27 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ മേല്‍പ്പാലം പാലം നിര്‍മിച്ചിട്ടുണ്ടെന്നും ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഐവിആര്‍സിഎല്‍ പ്രതിനിധി കെ പാണ്ഡുരംഗറാവു വ്യക്തമാക്കി.
അതേസമയം കമ്പനിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ദുരന്തത്തിന് ശേഷം പൊലീസ് കമ്പനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നിര്‍മാണം കമ്പനി സീല്‍ ചെയ്തു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് 1 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നോര്‍ത്ത് കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിനെയും ഹൌറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന വിവേകാനന്ദ മേല്‍പാലത്തിന്റെ ഒരുഭാഗമാണ് ഇന്നലെ തകര്‍ന്നു വീണത്. 2010 ലാണ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.