India
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; 70 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; 70 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
India

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; 70 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

admin
|
15 March 2018 8:25 PM GMT

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ രാജിവെച്ചു. എഴുപതോളം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വൈസ് ചാന്‍ലര്‍ അപ്പറാവു പങ്കെടുക്കുന്ന അക്കാദമിക് കൌണ്‍സില്‍ യോഗത്തിലേക്ക് ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. എഴുപതോളം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്യാംപസ് ഗെയ്റ്റ് എടുത്തുചാടി അപ്പറാവുവിന്റെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ രാജിവെച്ചു.ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് മാസങ്ങളായിതുടരുന്ന പ്രതിഷേധങ്ങള്‍ ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ നടത്തിയ ചലോ എച്ച്.സി.യു മാര്‍ച്ചോടെ വീണ്ടും സജീവമായിരിക്കുകയാണ്. അപ്പറാവു വി.സി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക് കൌണ്‍സില്‍ യോഗ സ്ഥലത്തേക്കാണ് ജോയിന്റ് ആക്ഷന്‍ കൌണ്‍സിലിന്റെ മാര്‍ച്ച്.
സര്‍വകലാശാലയിലെ ഒരുവിഭാഗം ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരീക്ഷാകണ്‍ട്രോളര്‍ രാജി വച്ചു. തീരുമാനം അറിയിച്ച ശേഷം അകാദമിക് കൌണ്‍സിലില്‍ നിന്ന് പരീക്ഷാകണ്‍ട്രോളര്‍ ഇറങ്ങിപ്പോയി. പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘത്തെയാണ് കാമ്പസില്‍ വിന്യസിച്ചിരിക്കുന്നത്.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു. വിസി അപ്പറാവു രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും ഒരു വിഭാഗം അധ്യാപകരും നടത്തുന്ന സമരത്തിന്റെ ഭാഗമായി സര്‍വ്വകലാശാലയുടെ എഴുപത്തിയാറാമത് അക്കാദമിക് കൌണ്‍സില്‍ യോഗം ഉപരോധിക്കാന്‍ ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനിച്ചിരുന്നു. ചലോ എച്ച്സിയു എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കാമ്പസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൌത്ത് കാമ്പസിലാണ് കൌണ്‍സില്‍ യോഗം നടക്കുക. മാര്‍ച്ച് 22 നാണ് യോഗം നിശ്ചയിച്ചിരുന്നുവെങ്കിലും അപ്പറാവുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെത്തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു.

Similar Posts