India
ആംആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് താല്‍ക്കാലിക വിരാമംആംആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് താല്‍ക്കാലിക വിരാമം
India

ആംആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന് താല്‍ക്കാലിക വിരാമം

Ubaid
|
16 March 2018 5:12 PM GMT

ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനമായത്

ആംആദ്മി പാര്‍ട്ടിയില്‍ ആഴ്ചകളായി തുടരുന്ന ആഭ്യന്തര കലഹത്തിന് താല്‍ക്കാലിക വിരാമം. പാര്‍ട്ടി നിര്‍വാഹക സമിതി അംഗം കുമാര്‍ ബിശ്വാസിനെ ബിജെപി ഏജന്റെന്ന് ആക്ഷേപിച്ച പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. കുമാര്‍ ബിശ്വാസിന് രാജസ്ഥാന്റെ ചുമതലയും നല്‍കി.

ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനമായത്. ബി.ജെ.പി ഏജന്റെന്ന് വിളിച്ച് അധിക്ഷേപിച്ച അമാനത്തുള്ള ഖാനെ പുറത്താക്കുക. പാര്‍ട്ടിയെ വിമര്‍ശിച്ചതിന് മാപ്പ് പറയില്ല തുടങ്ങിയ കുമാര്‍ ബിശ്വാസിന്റെ ആവശ്യങ്ങളാണ് മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ കാര്യ സമിതി യോഗം അംഗീകരിച്ചത്.‍ അമാനത്തുള്ള ഖാന്റെ പ്രസ്താവന പരിശോധിക്കാന്‍ എന്‍ക്വയറി കമ്മിറ്റിയെയും നിയമിച്ചു.

നേതാക്കള്‍ക്കളുടെ പ്രതികരണം സംബനധിച്ച് മാര്‍ഗരേഖയും രാഷ്ട്രീയ കാര്യ സമിതി യോഗം തയ്യാറാക്കി. ഡല്‍ഹി മുന്‍പ്പല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തി കുമാർ ബിശ്വാസ് പുറത്ത്വിട്ട വീഡിയോപുരത്ത് വന്നതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്നാണ് അമാനതുല്ല ഖാന്‍ കുമാര്‍ ബിശ്വാസിനെതിരെ രംഗത്തെത്തിയത്. എം.എല്‍.എമാരില്‍ ഭൂരിഭാഗവും എതിര്‍ത്തതോടെ അമാനത്തുള്ള ഖാന്‍ പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Similar Posts