India
ബലൂചിസ്ഥാനില്‍ ഇടപെടുന്നതിനു മുമ്പെ കശ്മീരിലെ ജനങ്ങളുടെ വിഷയം പരിഹരിക്കണമെന്ന് മോദിയോട് കോണ്‍ഗ്രസ്ബലൂചിസ്ഥാനില്‍ ഇടപെടുന്നതിനു മുമ്പെ കശ്മീരിലെ ജനങ്ങളുടെ വിഷയം പരിഹരിക്കണമെന്ന് മോദിയോട് കോണ്‍ഗ്രസ്
India

ബലൂചിസ്ഥാനില്‍ ഇടപെടുന്നതിനു മുമ്പെ കശ്മീരിലെ ജനങ്ങളുടെ വിഷയം പരിഹരിക്കണമെന്ന് മോദിയോട് കോണ്‍ഗ്രസ്

Ubaid
|
18 March 2018 5:07 AM GMT

ബലൂചിസ്ഥാന്‍, ഗില്‍ഗിത്ത്, പാക്കധീന കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉരുണ്ടുകളി തുടരുന്നിടയാണ് ദല്‍ഹിയില്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തിയത്.

ബലൂചിസ്ഥാനിലും പി.ഒ.കെയിലുമുള്ള ജനങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നതിനു മുമ്പെ സ്വന്തം കശ്മീരിലെ ജനങ്ങളുടെ വിഷയം ആദ്യം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ്. കശ്മീരിന്റെ കാര്യത്തില്‍ പ്രതിപക്ഷ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് ഒരു നീക്കവും സ്വന്തം നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.

ബലൂചിസ്ഥാന്‍, ഗില്‍ഗിത്ത്, പാക്കധീന കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉരുണ്ടുകളി തുടരുന്നിടയാണ് ദല്‍ഹിയില്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തിയത്. രാജ്യസഭയിലും ലോക്‌സഭയിലുമായി കശ്മീര്‍ വിഷയത്തില്‍ 6 തവണ ചര്‍ച്ചകള്‍ നടന്നു. ഈ ദിവസങ്ങളിലെല്ലാം പ്രധാനമന്ത്രി പാര്‍ലമെന്റിനകത്തെ സ്വന്തം ഓഫീസില്‍ ഹാജരുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം സഭയില്‍ വരികയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തില്ല. കശ്മീര്‍ ജനതയുടെ ദുരിതം പരിഹരിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് കേന്ദ്രസര്‍ക്കാര്‍.വേലിക്കപ്പുറത്തും ഇപ്പുറത്തുമുള്ളവരുടെ കാര്യത്തില്‍ കാണിക്കുന്ന ആശങ്ക സ്വന്തം വീട്ടിനകത്തുള്ളവരുടെ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടാവണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടു.

ആസന്നമായ യു.പി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നടത്തുന്ന ജനസമ്പര്‍ക്ക യാത്രകള്‍ ആഗസ്ത് 21 മുതല്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അറിയിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ഈ യാത്രകള്‍ ഒക്‌ടോബര്‍ 9ന് സമാപിക്കും.

Similar Posts