India
India
ചരക്ക് സേവന നികുതി ബില്ലിന് ബീഹാര്‍ നിയമസഭയുടെ അംഗീകാരം
|26 March 2018 7:58 AM GMT
ഇതോടെ ബില്ലിന് അംഗീകാരം നല്കുന്ന ആദ്യ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമായി ബീഹാര്‍ മാറി. അസം നിയമസഭ .....
ചരക്ക് സേവന നികുതി ബില്ലിന് ബീഹാര്‍ നിയമസഭ അംഗീകാരം നല്കി. പ്രത്യേക നിയമസഭ സമ്മേളനമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഇതോടെ ബില്ലിന് അംഗീകാരം നല്കുന്ന ആദ്യ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമായി ബീഹാര്‍ മാറി. അസം നിയമസഭ വെള്ളിയാഴ്ച ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഈ മാസം എട്ടിനാണ് ബില്ലിന് ലോക്സഭ ഐക്യകണ്ഠേന അംഗീകാരം നല്‍കിയത്. 2017 ഏപ്രില്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. സംസ്ഥാന നിയമസഭകളില്‍ അമ്പത് ശതമാനമെങ്കിലും ബില്‍ അംഗീകരിച്ചാല്‍ മാത്രമെ ഇത് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.