India
അലിഗഢ് സർവകലാശാല: സുബ്രഹ്​മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ  രേഖകളിൽ നിന്ന്​ നീക്കം ചെയ്​തുഅലിഗഢ് സർവകലാശാല: സുബ്രഹ്​മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന്​ നീക്കം ചെയ്​തു
India

അലിഗഢ് സർവകലാശാല: സുബ്രഹ്​മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന്​ നീക്കം ചെയ്​തു

admin
|
27 March 2018 2:31 AM GMT

അലിഗഡ് ​ സർവകലാശാലയെക്കുറിച്ച്​ ചർച്ച നടക്കുന്നതിനിടെ സുബ്രഹ്​മണ്യൻ ഇറ്റലിയുടെ ഭരണഘടന ഉദ്ധരിച്ച്​ നടത്തിയ പരാമർശങ്ങളാണ്​ രാജ്യസഭ​ രേഖകളിൽ നിന്ന്​ പിൻവലിച്ചത്​.

ബി.ജെ.പി എം.പി സുബ്രഹ്​മണ്യൻ സ്വാമിയുടെ വിവാദ പരാമർശങ്ങൾ തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യസഭ രേഖകളിൽ നിന്ന്​ നീക്കം ചെയ്​തു. അലിഗഢ്​ മുസ്​ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച്​ രാജ്യസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ്​ സുബ്രഹ്​മണ്യൻ സ്വാമിയുടെ വിവാദ പരാമര്‍ശങ്ങള്‍​. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ സ്വാമിയു​ടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന്​ നീക്കി.

അലിഗഡ് ​ സർവകലാശാലയെക്കുറിച്ച്​ ചർച്ച നടക്കുന്നതിനിടെ സുബ്രഹ്​മണ്യൻ ഇറ്റലിയുടെ ഭരണഘടന ഉദ്ധരിച്ച്​ നടത്തിയ പരാമർശങ്ങളാണ്​ രാജ്യസഭ​ രേഖകളിൽ നിന്ന്​ പിൻവലിച്ചത്​. ശൂന്യവേളയിൽ സമാജ്​വാദി പാർട്ടിയുടെ ചൗധരിഎം സലിം അലിഗഡ്​ സർവകലാശാലയെക്കുറിച്ച്​ ചർച്ചകൾ തുടങ്ങിവെച്ചു. അലിഗഡി​ന്റെ ന്യൂനപക്ഷ പദവി സംരക്ഷിക്കുന്നതിന്​ വേണ്ടി 1970 ൽ നടന്ന സമരത്തിൽ സ്വാമിയും പങ്കാളിയായിരുന്നെന്ന്​ സലിം ചൗധരി ചൂണ്ടിക്കാട്ടി. അതേസമയം ന്യൂനപക്ഷ പദവി നൽകുന്നതിൽ തനിക്ക്​ എതിർപ്പില്ലെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക്​ സർക്കാർ സഹായം നൽകുന്നത്​ ഭരണഘടനാ വിരുദ്ധമാണെന്നും സ്വാമി മറുപടി നൽകി. ഈ വാദത്തെ പ്രതിപക്ഷം ഖണ്ഡിച്ചതോടെ സ്വാമി ഇറ്റലിയുടെ പേര്​ പരാമർശിച്ച്​ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ഇടപെട്ടു. ആവശ്യമില്ലാതെ പ്രകോപനം സൃഷ്​ടിക്കുന്ന സ്വാമിക്കെതിരെ നടപടിയെടുക്കുമെന്നും പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന്​ നീക്കുമെന്നും കുര്യൻ വ്യക്തമാക്കി.

Similar Posts