രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
|20 കോടി രൂപയില്‍ അധികം സംഭാവനകള്‍ സ്വീകരിക്കുന്നത് തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സംഭാവനയുടെ പരിധി 20 കോടിയായി നിജപ്പെടുത്തണമെന്നാണ് പ്രധാനനിര്‍ദേശം.
20 കോടി രൂപയില്‍ അധികം സംഭാവനകള്‍ സ്വീകരിക്കുന്നത് തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ ലഭിച്ച തുകയുടെ 20 ശതമാനത്തിലധികം ഉറവിടം വെളിപ്പെടുത്താത്ത പണം സംഭാവനയായി സ്വീകരിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നല്‍കുന്ന നികുതി ഇളവ് എടുത്ത് കളയണം. ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടു. ആദായ നികുതി നിയമത്തിലെ 13 എ എടുത്ത് കളയണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ചെക്ക്, ഓണ്‍ലൈന്‍ ഇടപാട് എന്നിവ ഴിയായിരിക്കണം സംഭാവനകള്‍ സ്വീകരിക്കേണ്ടതെന്ന നിര്‍ദേശം കമ്മീഷന്‍ നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. കോണ്‍ഗ്രസ്, ബിജെപി, സിപിഎം എന്നീ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് ഏറ്റവും അധികം സംഭാവന ലഭിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ 70 ശതമാനവും വെളിപ്പെടുത്താത്ത വ്യക്തികളില്‍ നിന്ന് ലഭിക്കുന്നവയാണ്.